തിരുവനന്തപുരം: 93 -ാ ംശിവഗിരി മഹാതീർഥാടനം 30ന് തുടങ്ങും. തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് ശിവഗിരിമഠം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തീര്‍ഥാടന കാലത്തിനു തുടക്കം കുറിച്ച് 15ന് ആരംഭിച്ച പ്രഭാഷണ പരമ്പരയും സായാഹ്ന പരിപാടികളും 29ന് സമാപിക്കും. 30ന് രാവിലെ 10ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ തീര്‍ഥാടനം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയാകും.
ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ്, സോഹോ കോര്‍പ്പറേഷന്‍ മുഖ്യ ശാസ്ത്രജ്ഞൻ ഡോ. ശ്രീധര്‍ വെമ്പു, കെ.ജി. ബാബുരാജന്‍ ബഹ്റിന്‍, തീര്‍ഥാടന കമ്മിറ്റി ചെയര്‍മാന്‍ ഡോ. എ.വി. അനൂപ്, തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ, സ്വാമി പരാനന്ദ എന്നിവര്‍ പ്രസംഗിക്കും.
11ന് തീര്‍ഥാടനലക്ഷ്യം വിദ്യാഭ്യാസത്തില്‍ "മാറേണ്ട വിദ്യാഭ്യാസവും മാറരുതാത്ത മൂല്യങ്ങളും" സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ മുഖ്യാതിഥിയാകും. എഡിജിപി പി. വിജയന്‍, ടൂറിസം ഡയറക്റ്റർ ശിഖ സുരേന്ദ്രന്‍, എല്‍എന്‍സിടി ചാന്‍സലര്‍ ജയ് നാരായണ്‍ ചോക്സി, ഇന്‍കം ടാക്സ് ജോയിന്‍റ് കമ്മിഷണര്‍ ജ്യോതിസ് മോഹന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.
31ന് 9.30ന് തീര്‍ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ വിശിഷ്ടാതിഥിയാകും. മന്ത്രി വി.എന്‍. വാസവന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജനുവരി ഒന്നിന് 10ന് "തീർഥാടന ലക്ഷ്യം - സംഘടന" വിഷയം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യും. കർണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ അദ്ധ്യക്ഷത വഹിക്കും. ശശി തരൂര്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും.
ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ,ജോയിന്‍റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, മഠം പിആര്‍ഒ ഇ.എം. സോമനാഥന്‍, മീഡിയ കമ്മറ്റി ചെയര്‍മാന്‍ ഡോ. എം. ജയരാജു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.