ബോധവത്കരണം ഉടൻ ആരംഭിക്കാൻ സർക്കാർ നിർദേശം.

 

freepik.com

Kerala

പാമ്പുകളെയും വിഷബാധയെയും കുറിച്ചുള്ള ബോധവത്കരണം സജീവമാക്കുന്നു

സർപ്പസുരക്ഷ പരിശോധന, പോസ്റ്റർ പ്രദർശനം, ഓൺലൈൻ ക്ലാസുകൾ എന്നിവയിലൂടെ പാമ്പുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാൻ വനം വകുപ്പിന്റെ നീക്കം

Thiruvananthapuram Bureau

വനം വകുപ്പ് നടത്തുന്ന 'സർപ്പപാഠം' പദ്ധതിയിലൂടെ വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും പാമ്പുകളെയും പാമ്പുവിഷബാധയെയും കുറിച്ചുള്ള ശാസ്ത്രീയ ബോധവത്കരണം ശക്തമാക്കുന്നു. 72 സർപ്പ എജ്യൂക്കേറ്റർമാരെ പരിശീലിപ്പിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഷികമായി അവബോധ ക്ലാസുകൾ നടത്തും. 2025-26ൽ 800ലധികം സ്കൂളുകളിൽ അരലക്ഷത്തിലധികം കുട്ടികൾക്ക് പരിശീലനം നൽകി.

തിരുവനന്തപുരം: വിദ്യാർഥികളിലും പൊതുജനങ്ങളിലും പാമ്പുകളെയും പാമ്പുവിഷബാധയെയും സംബന്ധിച്ച് ശാസ്ത്രീയ അവബോധം എത്തിക്കുന്നതിനായി വനം വകുപ്പ് 'സർപ്പപാഠം' എന്ന പേരിൽ നടത്തുന്ന ബോധവത്കരണ പരിപാടികൾ ഉടൻ ആരംഭിക്കാൻ ബന്ധപ്പെട്ടവർക്ക് സർക്കാർ നിർദേശം നൽകി.

72 സർപ്പ എജ്യൂക്കേറ്റർമാരെ പരിശീലനം നൽകി സജ്ജരാക്കിയിട്ടുണ്ട്. ഓരോ അധ്യയന വർഷത്തിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാമ്പുകളെയും പാമ്പുവിഷ ബാധയെയും സംബന്ധിച്ച അവബോധ പരിപാടികൾ നടത്തുക എന്നതാണ് സർപ്പപാഠം പദ്ധതി ലക്ഷ്യമിടുന്നത്.

2025-26 അധ്യയനവർഷത്തിൽ 800ലധികം വിദ്യാലയങ്ങളിലായി അരലക്ഷത്തിലധികം വിദ്യാർഥികൾക്ക് സർപ്പപാഠം പരിപാടിയിലൂടെ ബോധവത്കരണം നടത്തി. കൂടാതെ എൻഎസ്എസ്, എൻസിസി വാർഷിക ക്യാംപുകൾ, വനം വകുപ്പിന്‍റെ പ്രകൃതി പഠന ക്യാംപുകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവ മുഖേനയും അരലക്ഷത്തിലധികം പേർ പങ്കെടുത്തിട്ടുണ്ട്.

അധ്യയന വർഷാരംഭത്തിന് മുന്നോടിയായി വിദ്യാലയങ്ങളുടെ സുരക്ഷാ പരിശോധന സർപ്പസുരക്ഷ എന്ന പേരിൽ സർപ്പ വോളന്‍റിയർമാർ കേരളത്തിലുടനീളം നടത്തിവരുന്നുണ്ട്. നിലവിലെ കടുത്ത വേനലിൽ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി ചെറു വീഡിയൊകളും കുറിപ്പുകളും തയാറാക്കി പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും.

പാമ്പുകടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒഴിവാക്കേണ്ട കാര്യങ്ങൾ എന്നിവ സംബന്ധിച്ച പോസ്റ്ററുകൾ സ്കൂളുകൾ, ഓഫിസുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.

വഴിയോരങ്ങളിലെ കാടു വെട്ടാനും ചപ്പുചവറുകൾ നീക്കം ചെയ്യാനും ആശുപത്രികളിൽ ആന്‍റി വെനം ലഭ്യത ഉറപ്പുവരുത്താനും ജില്ലാ കലക്റ്റർ അധ്യക്ഷനായ ജില്ലാതല നിയന്ത്രണ സമിതികൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സമിതി കൺവീനർമാരോട് നിർദേശിച്ചിട്ടുണ്ട്.

ലെബനനിൽ വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടി

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ‌ പരുക്കേറ്റവരുടെ ആരോഗ‍്യനില ഗുരുതരം

മുംബൈയ്‌ക്കെതിരേ സെഞ്ചുറി നേടിയ സഞ്ജുവിനെ ചേർത്തുപിടിച്ച് സഹതാരങ്ങൾ

ഹോര്‍മുസില്‍ കടുപ്പിച്ച് യുഎസും ഇറാനും

മുജ്തബ ഖമനേയിയുടെ കാൽ മുറിച്ചു മാറ്റി