ഇ.പിക്കെതിരെ ശോഭാ സുരേന്ദ്രൻ
തൃശ്ശൂർ: സിപിഎം നേതാവ് ഇ.പി. ജയരാജനെതിരേ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഇപിയുടെ ആത്മകഥയ്ക്ക് കള്ളന്‍റെ ആത്മകഥയെന്നാണ് പേരിടേണ്ടതെന്ന് ശോഭ സുരേന്ദ്രൻ.
ആത്മകഥയിൽ തന്‍റെ പേര് ഉൾപ്പെട്ടതായി കണ്ടു. മകനെ ബിജെപി സ്ഥാനാർഥിയാക്കാൻ ശ്രമിച്ചുവെന്നും, ഇതിനായി നിരന്തരം വിളിച്ചുവെന്ന ഇപിയുടെ പരാമർശം കണ്ടപ്പോൾ ചിരിയാണ് വന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
തന്‍റെ ജീവിതത്തിൽ മൂന്ന് തവണയാണ് രാമനിലയത്തിൽ പോയിട്ടുളളതെന്നും, വെറുതെ റൂം ബുക്ക് ചെയ്യുന്നയാളല്ല താനെന്നും, അതിലൊന്ന് ഇപിയെ കാണാനാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഒരു കാര്യം ചെയ്യുമ്പോൾ തന്‍റേടം വേണമെന്നും, ചെയ്യുന്ന കാര്യം ആലോചിച്ച് തീരുമാനം എടുക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഇ.പി. ജയരാജന്‍റെ ആത്മകഥ ഇതാണെന്‍റെ ജീവിതം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തിരുന്നു. ഇതിലാണ് ശോഭാ സുരേന്ദ്രനെതിരെയുളള പരാമർശമുളളത്.