sobha surendran 
Kerala

മാപ്പു പറഞ്ഞിട്ടും വേട്ടയാടുന്നു, പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ശോഭ സുരേന്ദ്രൻ

മാധ്യമപ്രവർത്തകയെ മുൻനിർത്തി ഇടതുപക്ഷം രാഷ്ട്രീയ നാടകം കളിക്കുകയാണ്

കോഴിക്കോട്: കോഴിക്കോട് മാധ്യമപ്രവർത്തകയ്ക്കെതിരെ മോശം പെരുമാറ്റം നടത്തിയ സംഭവത്തിൽ സുരേഷ് ഗോപിയെ ന്യായീകരിച്ച് ശോഭ സുരേന്ദ്രൻ രംഗത്ത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള വേട്ടയാടലാണ് സുരേഷ് ഗോപിക്കെതിരെ നടക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു.

മാധ്യമപ്രവർത്തക പീഡനവകുപ്പ് ചുമത്തി പരാതി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. വെള്ളിയാഴ്ച വൈകീട്ട് നാലുമണി വരെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. വിഷയം രാഷ്ട്രീയവത്കരിക്കുകയാണ്. രണ്ടും ചോദ്യം ചോദിക്കുമ്പോഴും മാധ്യമപ്രവർത്തകയുടെ മുഖത്ത് കണ്ടത് സ്നേഹം തന്നെയാണ്. അവർ തന്‍റേയും സുഹൃത്താണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

മാധ്യമപ്രവർത്തകയെ മുൻനിർത്തി ഇടതുപക്ഷം രാഷ്ട്രീയ നാടകം കളിക്കുകയാണ്. അടച്ചിട്ട മുറിയിൽ ഇടതുപക്ഷം നടത്തുന്ന കാര്യങ്ങൽ പുറത്തേക്ക് പോകുന്നുണ്ട്. പരാതിയുമായി മുന്നോട്ടു പോയതിന്‍റെ പിന്നിൽ മന്ത്രി മുഹമ്മദ് റിയാസാണെന്നും കരുവന്നൂരിൽ നടത്തിയതിന്‍റെ പ്രതികാരം വീട്ടുകയാണെന്നും ശോഭ ആരോപിച്ചു.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു