മുഖ്യമന്ത്രി വി.ഡി. സതീശൻ

 
Kerala

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ജലവൈദ്യുത പദ്ധതി നിലവിൽ സാധ്യമല്ല. പാരമ്പര്യേതര ഊർജസ്രോതസുകൾ കണ്ടെത്തേണ്ടതുണ്ട്.

MV Desk

കൊച്ചി: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ തീവ്രശ്രമമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പ്രതിസന്ധി പരിഹരിക്കാൻ കൃത്യതയുള്ള നയം വേണം. അത് അടുത്തമാസമുണ്ടാകും. സൗരോർജത്തിനാകും മുഖ്യസ്ഥാനം. പുതിയ വൈദ്യുതി റെഗുലേറ്ററി പോളിസി ഈ മാസം തന്നെ വരും.

ജലവൈദ്യുത പദ്ധതി നിലവിൽ സാധ്യമല്ല. പാരമ്പര്യേതര ഊർജസ്രോതസുകൾ കണ്ടെത്തേണ്ടതുണ്ട്. ഉത്തരവാദിത്വം ആരുടേയും തലയിൽ വയ്ക്കാനില്ല. ഞങ്ങൾ ഏറ്റെടുക്കുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 25 വര്‍ഷത്തേക്ക് 4.29 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉണ്ടായിരുന്നു. ഈ കരാറിൽ 2015 മുതല്‍ 2023 വരെ വൈദ്യുതി വാങ്ങി. എന്നിട്ടാണ് പറയുന്നത് നടപടിക്രമത്തിൽ പാളിച്ചയുണ്ടായെന്ന്. ഉടനെ തന്നെ ആ കരാര്‍ റദ്ദ് ചെയ്തു

കുളംകലക്കാൻ ചിലരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. "പുനരുപയോഗ എനർജി എന്ന് പറയുമ്പോൾ കെഎസ്ഇബിയിലെ ചിലർക്ക് ചൊറിച്ചിലാണ്. പ്രശ്നം വഷളാകട്ടെയെന്നു കരുതി ചിലയിടത്ത് അനാവശ്യമായി നാലും അഞ്ചും തവണയൊക്കെ വൈദ്യുതി ഓഫ് ചെയ്യുന്നു. ചില ഉദ്യോഗസ്ഥർക്ക് കുളം കലക്കി മീൻ പിടിക്കുകയെന്ന ഏർപ്പാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്

പാതയോരത്ത് കൊടിമരവും ബോർഡും ബാനറുകളും വേണ്ട; മാർഗ നിർദേശവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്