അമ്മയുടെ താലി മാല പൊട്ടിച്ചോടി, മകൻ അറസ്റ്റിൽ

 
Kerala

അമ്മയുടെ താലി മാല പൊട്ടിച്ചോടി, മകൻ അറസ്റ്റിൽ

അമ്മയുടെ കഴുത്തിൽ കിടന്ന രണ്ടര പവന്‍റെ താലിമാല വീടിന് അകത്തുവച്ച് പൊട്ടിക്കുകയായിരുന്നു

Manju Soman

കോട്ടയം: കടംവീട്ടാനായി അമ്മയുടെ മാല പൊട്ടിച്ചെടുത്ത കേസിൽ മകൻ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി തീക്കോയി മരാമറ്റത്തിൽ ഹൗസിൽ ടോജൻ കുര്യൻ (26) ആണ് അറസ്റ്റിലായത്. സ്വർണം വിൽക്കാൻ സഹായിച്ച അരുവിത്തറ ചേലപീരുപറമ്പിൽ മുഹമ്മദ് ഷംഷാദ് അൽത്താഫിനേയും കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. അമ്മയുടെ കഴുത്തിൽ കിടന്ന രണ്ടര പവന്‍റെ താലിമാല വീടിന് അകത്തുവച്ച് പൊട്ടിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. അൽത്താഫിന്‍റെ സഹായത്തോടെ ഈരാറ്റുപേട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ മാല പണയംവച്ച് പൈസ വാങ്ങി. തുടർന്ന് പുതിയ മൊബൈൽ ഫോൺ വാങ്ങുകയും ബാക്കി പൈസയ്ക്ക് കടംവീട്ടുകയുമായിരുന്നു. മുൻപും ടോജൻ വീട്ടുകാരെ ഭീഷണിപ്പെടുത്തി സ്വർണാഭരങ്ങൾ എടുത്തുകൊണ്ടുപോയി വിറ്റിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

കോതമംഗലത്ത് വീട്ടമ്മയെ കുത്തിക്കൊന്നു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ