സ്പെഷ്യല്‍ ഡ്രൈവ്: 25,135 വാഹനങ്ങൾക്ക് ട്രാഫിക് നിയമലംഘനത്തിന് പിഴയിട്ടു

 
representative image
Kerala

സ്പെഷ്യല്‍ ഡ്രൈവ്: 25,135 വാഹനങ്ങൾക്ക് ട്രാഫിക് നിയമലംഘനത്തിന് പിഴയിട്ടു

മാര്‍ച്ച് 26 മുതല്‍ 31 വരെ​ നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലാണ് പിഴയിട്ടത്

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതകളിലെ വാഹനാപകടം കുറയ്ക്കാനും ഗതാഗത​ക്കുരുക്ക് ഒ​ഴി​വാ​ക്കാ​നും ലക്ഷ്യമിട്ട് ട്രാഫിക് പൊലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവി​നി​ടെ, നിയമലംഘനം നടത്തി​യ 25,135 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി.

മാര്‍ച്ച് 26 മുതല്‍ 31 വരെ​ നടത്തിയ സ്പെഷ്യല്‍ ഡ്രൈവിലാണ് അലക്ഷ്യമായ പാര്‍ക്കിങ്ങി​ന് അ​ട​ക്കം പി​ഴ ചു​മ​ത്തി​യ​ത്. റോഡരികിലെ അലക്ഷ്യമായ പാര്‍ക്കിങ് മൂല​മു​ള്ള അപകടങ്ങളെയും നിയമപരമായ പ്രത്യാഘാതങ്ങളെയും കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക​ര​ണം ന​ൽ​കു​ന്ന​ത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിച്ചു.

സ്പെഷ്യല്‍ ഡ്രൈവിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായി. സ്പെഷ്യല്‍ ഡ്രൈവ് തുടരാനാണ് തീരുമാനം. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്‍റിന്‍റെ ശുഭയാത്ര വാട്സ്ആപ്പ് നമ്പറി​ൽ (974700 1099) നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വിഡിയോ എന്നിവയോടൊപ്പം സം​ഭ​വം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹന​ നമ്പര്‍ ഉള്‍പ്പെടെ വി​വ​രം കൈ​മാ​റാ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ സ്റ്റേ ഇല്ല; സർക്കാരിന് തിരിച്ചടി

ഖദീജ കൊലക്കേസിൽ പ്രതികളായ സഹോദരങ്ങൾക്ക് ജീവപര‍്യന്തം

കുട്ടികളുണ്ടാകാൻ മന്ത്രവാദം; ക്രൂര മർദനത്തിൽ യുവതിക്ക് ദാരുണാന്ത്യം

ഐബി ഉദ‍്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് ജാമ‍്യം

നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര കേന്ദ്ര ഇടപെടൽ; സുപ്രീം കോടതിയിൽ വിശദവാദം ജൂലൈ 14ന്