'മുഖ്യമന്ത്ര' യുടെ 'പോലസ്' മെഡന്‍! അക്ഷരതെറ്റിൽ നാണംകെട്ട് ആഭ്യന്തര വകുപ്പ്; മെഡലുകൾ തിരിച്ചു വിളിച്ചു 
Kerala

'മുഖ്യമന്ത്ര' യുടെ 'പോലസ് മെഡന്‍'! അക്ഷരത്തെറ്റിൽ നാണംകെട്ട് ആഭ്യന്തര വകുപ്പ്; മെഡലുകൾ തിരിച്ചു വിളിച്ചു

സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയിൽ നിന്നും അഭിമാനപൂർവം ഏറ്റുവാങ്ങുന്ന മെഡലാണിത്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ‌ ഗുരുതര അക്ഷരത്തെറ്റ്. ഭാഷാ ദിനവും കേരള പിറവിയുമായ നവംബർ 1 വെള്ളിയാഴ്ച മുഖ്യമന്ത്രി വിതരണം ചെയ്ത മെഡലാണ് ആഭ്യന്തര വകുപ്പിന് നാണക്കേടായത്. മെഡൽ സ്വീകരിച്ച പൊലീസുകാരാണ് തെറ്റുകൾ മേലധാകാരികാരിയെ അറിയിച്ചത്.

മെഡലിൽ മുഖ്യമന്ത്രിയുടെ എന്നതിനു പകരം മുഖ്യമന്ത്രയുടെ എന്നും പോലീസ് മെഡൽ‌ എന്നതിന് പോലസ് മെഡൻ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെറ്റ് ശ്രദ്ധയിൽ പെട്ടതിനു പിന്നാലെ മെഡൽ തിരിച്ചു വിളിക്കാൻ ഡിജിപിയുടെ നിർദേശമെത്തി. കൂടാതെ, അക്ഷരത്തെറ്റുകള്‍ തിരുത്തി പുതിയ മെഡലുകള്‍ നല്‍കാന്‍ മെഡലുകള്‍ നിര്‍മിക്കാന്‍ കരാറെടുത്ത സ്ഥാപനത്തോടും നിര്‍ദേശിച്ചിട്ടുണ്ട്.

സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയിൽ നിന്നും അഭിമാനപൂർവം ഏറ്റുവാങ്ങുന്ന മെഡലാണിത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 264 ഉദ്യോഗസ്ഥര്‍ക്കാണ് മെഡല്‍ ലഭിച്ചത്. ഇതില്‍ പകുതിയോളം മെഡലുകളിലാണ് അക്ഷര പിശകുള്ളത്.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു