ശ്രീകുമാരൻ തമ്പി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം.

 
Kerala

''വിലയ്ക്കു വാങ്ങാം'', ഫെയ്സ്ബുക്ക് പോസ്റ്റുമായി ശ്രീകുമാരൻ തമ്പി

''ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം, നീതി, നന്മ - എല്ലാം മഹദ്വചനങ്ങളിൽ ഉറങ്ങുന്നു''

MV Desk

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതേ വിട്ട ശേഷം ചലച്ചിത്രകാരൻ ശ്രീകുമാരൻ തമ്പി പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് പോസ്റ്റ് കുറിപ്പ് ചർച്ചയാകുന്നു. കേസിനെക്കുറിച്ചോ കോടതി വിധിയെക്കുറിച്ചോ യാതൊരു പരാമർശവും പോസ്റ്റിൽ ഇല്ല. എന്നാൽ, ഈ വിഷയത്തിലുള്ള തന്‍റെ നിലപാടാണ് ചങ്കുറപ്പോടെ ശ്രീകുമാരൻ തമ്പി പ്രഖ്യാപിക്കുന്നതെന്നാണ് കമന്‍റുകളിൽ നിറയുന്ന അഭിപ്രായം.

'വിലയ്ക്കു വാങ്ങാം' എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. ഇത് താനിന്നു വായിക്കാനെടുത്ത പുസ്തകമാണെന്ന് ശ്രീകുമാരൻ തമ്പി എഴുതിയിരിക്കുന്നത്. പ്രശസ്ത ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ പുസ്തകത്തിന്‍റെ മലയാള പരിഭാഷയാണ് 'വിലയ്ക്കു വാങ്ങാം'.

ഇത് മൂന്നാം തവണയാണ് വായിക്കുന്നതെന്നും, ഈ ഭൂമിയിൽ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ലെന്നും അദ്ദേഹം പോസ്റ്റിൽ കുറിക്കുന്നു.

ശ്രീകുമാരൻ തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

''സത്യമല്ലേ? ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം, നീതി, നന്മ - എല്ലാം മഹദ്വചനങ്ങളിൽ ഉറങ്ങുന്നു''- അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

രണ്ടാമത്തെ ബലാത്സംഗക്കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; നിർബന്ധിത നിയമനടപടികൾ പാടില്ലെന്ന് കോടതി

ചാവാൻ ആവശ്യപ്പെട്ട് അച്ഛന്‍റെ മർദനം; സോപ്പു ലായനി കുടിച്ച് 14കാരി

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ സംവിധായകൻ മോശമായി പെരുമാറി; പരാതിയുമായി ചലച്ചിത്രപ്രവർത്തക

മദ്യമില്ലാതെ അഞ്ച് ദിവസം | Video

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, AMMA കോടതിയെ ബഹുമാനിക്കുന്നു'; പ്രതികരണവുമായി താരസംഘടന