സിപിഐ മുൻ ജില്ലാ പഞ്ചായത്തം​ഗം ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസിലേക്ക്, ഇന്ന് അം​ഗത്വം സ്വീകരിക്കും

 
Kerala

സിപിഐ മുൻ ജില്ലാ പഞ്ചായത്തം​ഗം ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസിലേക്ക്, ഇന്ന് അം​ഗത്വം സ്വീകരിക്കും

സിപിഐ സ്ഥാനാർഥിയായി മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ ശ്രീനാദേവിക്ക് കോൺഗ്രസ് നൽകുമെന്നാണ് സൂചന

MV Desk

പത്തനംതിട്ട: സിപിഐ വിട്ട മുൻ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺ​ഗ്രസിലേക്ക്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് കോൺഗ്രസിലേക്ക് സ്വീകരിക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി രാവിലെ കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഡിസിസി ഡിസിസിയിൽ വച്ചാകും പാർട്ടി അംഗത്വം സ്വീകരിക്കുക.

സിപിഐ സ്ഥാനാർഥിയായി മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ ശ്രീനാദേവിക്ക് കോൺഗ്രസ് നൽകുമെന്നാണ് സൂചന. നവംബർ മൂന്നിനാണ് സിപിഐ വിട്ട വിവരം ശ്രീനാദേവി അറിയിക്കുന്നത്.

ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ശേഷമാണ് ശ്രീനാദേവി സിപിഐ വിട്ടത്.

രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട ശ്രീനാദേവിയുടെ പോസ്റ്റ് ഏറെ വിവാദമായിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചത്.

അസം നിയമസഭാ തെരഞ്ഞെടുപ്പ്: ആദ‍്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

പശ്ചിമേഷ്യ സംഘർഷം; കേന്ദ്രം മന്ത്രാലയതല സമിതി രൂപീകരിച്ചു

ഇറാന്‍റെ തിരിച്ചടിയിൽ ഇസ്രയേലിൽ 12 പേർക്ക് പരുക്ക്

ഇസ്രയേൽ- യുഎസ് വ‍്യോമാക്രമണം; ഇറാനിൽ മാത്രം 700ലധികം പേർ കൊല്ലപ്പെട്ടു

രാജ‍്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി ബിജെപി ദേശീയ അധ‍്യക്ഷൻ നിതിൻ നബീൻ