Kerala

തൃശൂരിൽ മിന്നൽ പരിശോധന; 2 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭ‍ക്ഷണം പിടികൂടി

ഒരുമാസം മുൻപ് നടത്തിയ പരിശോധനയിൽ കോർപ്പറേഷൻ പരിധിയിലെ നാലു ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർഥങ്ങൾ പിടികൂടിയിരുന്നു

തൃശൂർ: തൃശൂർ കോർപ്പറേഷൻ പരിധിയിൽ ആരോഗ്യവിഭാഗത്തിന്‍റെ മിന്നൽ പരിശോധന. രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഒളരി നിയ റീജൻസി, അയ്യന്തോൾ റാന്തൽ റെസ്റ്റോറന്‍റ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

ഒരുമാസം മുൻപ് നടത്തിയ പരിശോധനയിൽ കോർപ്പറേഷൻ പരിധിയിലെ നാലു ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർഥങ്ങൾ പിടികൂടിയിരുന്നു. തുടർന്ന് കോർപ്പറേഷൻ പരിധിയിൽ ഇന്നാണ് പരിശോധന നടത്തുന്നത്.

പിടിച്ചെടുത്തതിൽ ഉപയോഗ ശൂന്യമായ മീൻ, ചിക്കൻ, ബീഫ് അടക്കമുള്ള ഭക്ഷണപദാർഥങ്ങൾ ഉൾപ്പെടുന്നു. കോർപ്പറേഷൻ പരിധിയിൽ പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ

കോതമം​ഗലത്ത് മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ഷൊര്‍ണൂര്‍-നിലമ്പൂര്‍ രാത്രികാല മെമു ശനിയാഴ്ച മുതല്‍| Video

ചൈനയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു; 12 മരണം, നാലുപേരെ കാണാതായി