Kerala

സ്വപ്നക്കും വിജേഷിനും എതിരായ പരാതി; സിപിഎം നോതാവിന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം

ഗൂഡാലോചന, വ്യാജരേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്

MV Desk

കണ്ണൂർ: സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കും എതിരായ പരാതിയിൽ സിപിഎം നോതാവിന്‍റെ മൊഴി രേഖപ്പെടുത്തി. കണ്ണൂർ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷിന്‍റെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

വ്യക്തമായ ഗൂഡാലോചനയോടെയാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ ആരോപണം ഉയർത്തിയതെന്നാണ് പരാതി. ഇതേത്തുടർന്ന് തളിപ്പറമ്പ് പൊലീസാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഗൂഡാലോചന, വ്യാജരേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

ഇ.പി. ജയരാജൻ ബിജെപിയിലേക്ക് വരാൻ ആഗ്രഹമറിയിച്ചു, വേണ്ടെന്ന് പാർട്ടി പറഞ്ഞു: എ.പി. അബ്ദുള്ളക്കുട്ടി

ജിതേഷ് ശർമ നയിക്കും, വൈഭവ് സൂര‍്യവംശി ഉൾപ്പടെ യുവ താരങ്ങൾ; റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പിനുള്ള ഇന്ത‍്യൻ ടീമായി

ബിഹാറിൽ കൊട്ടിക്കലാശം; ജനഹിതം തേടി നേതാക്കൾ, വിധിയെഴുത്ത് വ്യാഴാഴ്ച

"നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്''; പ്രകാശ് രാജിനെതിരേ ദേവനന്ദ

സീരിയൽ നടിക്ക് നിരന്തരം അശ്ലീല സന്ദേശം; മലയാളി യുവാവ് അറസ്റ്റിൽ