Kerala

തൃശൂരിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് നേരേ കല്ലേറ്; ഗ്ലാസ് തകർന്നു

കല്ലെറിഞ്ഞയാൾ ഓടിപ്പോകുന്നത് കണ്ടതായും ബസിലെ കുട്ടികൾ പറയുന്നു.

തൃശൂർ: തൃശൂരിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് നേരേ കല്ലേറ്. ചെറുതുരുത്തി പുതുശ്ശേരി എസ്.എന്‍.ടി.ടി.ഐ സ്കൂളിന്‍റെ ബസിന് നേരെയാണ് കല്ലേറുണ്ടായത്. അക്രമത്തിൽ ബസിന്‍റെ പിന്നിലെ ഗ്ലാസ് തകർന്നു. 

ഇന്ന് വൈകീട്ട് മൂന്നേകാലോടെയാണ് സംഭവം നടന്നത്. സ്കൂൾ വിട്ട് വിദ്യാർഥികളുമായി പോയ ബസിന് നേരെയാണ് കല്ലേറ് ഉണ്ടാവുന്നത്. എന്നാൽ കല്ലെറിഞ്ഞത് ആരാണെന്നോ എന്തിനെന്നോ വ്യക്തമല്ല. കല്ലെറിഞ്ഞയാൾ ഓടിപ്പോകുന്നത് കണ്ടതായും ബസിലെ കുട്ടികൾ പറയുന്നു. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. 

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ