.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങളില്‍ ഇരയായവര്‍ക്കുള്ള നഷ്ടപരിഹാര അപേക്ഷകളില്‍ പരിഹാരം കാണാതെ കിടക്കുന്നത് ആറായിരത്തിലേറെ പരാതികള്‍. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് എസ്. സിരിജഗന് കമ്മിറ്റിയുടെ മുന്‍പാകെ എത്തിയ 7422 അപേക്ഷകളിലാണ് 6392 അപേക്ഷകള്‍ പരിഹാരം കാണാനാകാതെ കെട്ടിക്കിടക്കുന്നത്. അസൗകര്യങ്ങളുടെയും പരിമിതികളുടെയും നടുവില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ ഇതുവരെ 1030 പരാതികള്‍ക്ക് മാത്രമേ പരിഹാരം കാണാനായുള്ളു.
2023 ല്‍ 1383 അപേക്ഷകളാണ് കമ്മിഷന് ലഭിച്ചത്. 2022 ല്‍ ഇത് 2033 ആയിരുന്നു. അപേക്ഷകളില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തെയടക്കം കേട്ടാണ് തീരുമാനമെടുക്കുന്നത്. 2022 വരെ ലഭിച്ച അപേക്ഷകള്‍ക്ക് മാത്രമേ പഞ്ചായത്തുകളിലേക്ക് നോട്ടീസ് അയയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളു. ദിവസേന നൂറോളം പരാതികള്‍ ലഭിക്കുന്നുമുണ്ട്. ഹിയറിംഗ് വഴി കമ്മീഷന് കൈക്കൊള്ളുന്ന തീരുമാനം സുപ്രീംകോടതിക്ക് അയക്കുന്നത്. സുപ്രീംകോടതിയാണ് ഫണ്ട് അനുവദിക്കാന്‍ നിര്‍ദേശിക്കുന്നത്.
കൊച്ചിയില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം കെസിഎം. മേത്തര്‍ റോഡില്‍ കോര്പറേഷന് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് അസൗകര്യങ്ങളുടെ നടുവിലാണ് പ്രവര്‍ത്തിക്കുന്നത്. ഓഫീസിനു സ്വന്തമായി ഫോണോ ഇ-മെയില്‍ വിലാസമോ വൈഫൈ കണക്ഷനോ ഇല്ല. പരാതികള്‍ സ്വീകരിച്ച് ഫയലില്‍ രേഖപ്പെടുത്തി യഥാസമയം അതത് പഞ്ചായത്തുകളിലേക്കും കക്ഷികള്‍ക്കും കത്തയച്ച് ഹിയറിംഗിന് വിളിക്കുന്നതുള്പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനായി ഒരു സ്റ്റാഫ് മാത്രമാണ് ഇവിടെയുള്ളത്. സെക്രട്ടറിയുടെ പോസ്റ്റാകട്ടെ ഒഴിഞ്ഞു കിടക്കുകയാണ്. ഇതു മൂലം അപേക്ഷകള്‍ നല്കി രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കക്ഷികളെ ഹിയറിംഗിന് പോലും വിളിക്കുന്നതെന്നാണ് ആക്ഷേപം.
2016 ല്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച ഓഫിസില്‍ അന്നുണ്ടായിരുന്നതില് കൂടുതലായ ഒരു സൗകര്യങ്ങളും ആറു വര്‍ഷത്തിന് ശേഷവും ഇല്ല. ജൂണിയര്‍ സൂപ്രണ്ട്, ടൈപ്പിസ്റ്റ്, എല്‍ഡി, യുഡി ക്ലര്‍ക്ക് എന്നീ തസ്തികകള്‍ ഓഫീസില്‍ ഉണ്ടെങ്കിലും ഇതുവരെ ആരെയും നിയമിച്ചിട്ടില്ല. സെക്രട്ടറിയെയും ഒരു സ്റ്റെനോഗ്രഫറെയും മാത്രമാണ് നിയമനം നടത്തിയിട്ടുള്ളൂ. നിലവിലുണ്ടായിരുന്ന സെക്രട്ടറി സ്ഥലംമാറ്റം കിട്ടി പോയ ശേഷം ആ സ്ഥാനത്തേക്ക് ആരെയും നിയമിച്ചിട്ടുമില്ല. കരാര്‍ വ്യവസ്ഥയില്‍ നിയമിച്ച സ്റ്റെനോഗ്രാഫര്‍ ആറു വര്‍ഷമായി തുടരുകയുമാണ്. ഇവരുടെ കരാര്‍ പുതുക്കുന്നതല്ലാതെ വേതനവര്ധനയോ ആനുകൂല്യങ്ങളോ ഇല്ല.
തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന മൂന്നംഗ സമിതിയാണ് ജസ്റ്റിസ് സിരിജഗന് കമ്മിറ്റി. സുപ്രീം കോടതി വിധി പ്രകാരം 2016 സെപ്തംബറില്‍ നിലവില്‍ വന്ന കമ്മിറ്റിയില്‍ ആരോഗ്യ ഡയറക്ടറും നിയമ സെക്രട്ടറിയും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ സമയങ്ങളില്‍ ഓരോ ജില്ലകളിലും സിറ്റിംഗ് നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ചെലവ് നല്‍കാതെ വന്നതോടെ കൊച്ചിയിലെ ഓഫീസ് കേന്ദ്രീകരിച്ച് മാത്രമായി പ്രവര്‍ത്തനം.തെരുവ് നായ്ക്കളുടെ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും ഫണ്ട് അനുവദിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.