കോട്ടയത്ത് തെരുവുനായയുടെ ആക്രമണത്തിൽ 4 പേർക്ക് പരുക്ക്
കോട്ടയം: പാമ്പാടി നെടുകോട്ടുമലയിൽ തെരുവുനായയുടെ ആക്രമണത്തിൽ 4 പേർക്ക് പരുക്ക്. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ.എസ്. ചാക്കോ, വി.എസ്. മോഹൻ എന്നിവർക്കാണ് പരുക്കേറ്റത്.
അനീഷ് കുര്യന്‍റെ ചുണ്ടിലാണ് കടിയേറ്റത്. പരുക്കേറ്റവരെ കോട്ടയം മെജിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. എല്ലാവരെയും കടിച്ചത് ഒരു നായ തന്നെയാണെന്നാണ് നിഗമനം.