Representative Image
Representative Image 
Kerala

വടകരയിൽ തെരുവുനായ ആക്രമണം; നാലു പേർക്ക് കടിയേറ്റു

കോഴിക്കോട്: വടകരയിൽ തെരുവുനായ ആക്രമണത്തിൽ നാലുപേർക്ക് പരുക്കേറ്റു. പ്രകോപനമൊന്നുമില്ലാതെയാണ് നാലുപേർക്ക് കടിയേറ്റത്. നടന്നുപോകുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചത്.

ഒരു സ്ത്രീക്കും മൂന്നു പുരുഷൻമാർക്കുമാണ് കടിയേറ്റത്. നായയ്ക്ക് പേവിഷബാധ ഉള്ളതാണോയെന്ന് സംശയമുയർന്നിട്ടുണ്ട്. മാർക്കറ്റിൽ ഉണ്ടായിരുന്ന അതുൽ, ഷരീഫ് എന്നിവർക്കാണ് ആദ്യം കടിയേറ്റത്. പഴയ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശിക്കും, സരോജിനി എന്ന സ്ത്രീയെയുമാണ് നായ ആക്രമിച്ചത്.

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു

വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്‍റെ പരാതിയിൽ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു