നാദാപുരത്ത് തെരുവ് നായയുടെ ആക്രമണം പതിവായി; 2 പേർക്ക് പരുക്ക്

 

file image

Kerala

നാദാപുരത്ത് തെരുവ് നായയുടെ ആക്രമണം പതിവായി; 2 പേര്‍ക്ക് കൂടി കടിയേറ്റു

കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് തെരുവുനായയുടെ കടിയേറ്റ് മൂന്നു പേർക്ക് പരുക്കേറ്റിരുന്നു

Namitha Mohanan

കോഴിക്കോട്: നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ 2 പേര്‍ക്ക് കൂടി പരുക്കേറ്റു. ലോട്ടറി തൊഴിലാളിയായ സുരേഷിനും വീട്ടമ്മയായ സരസുവിനെയുമാണ് നായ കടിച്ചത്. ഇരുവര്‍ക്കും കാലിനാണ് പരുക്ക്. നാദാപുരം ചാലപ്പുറത്ത് വച്ചാണ് സുരേഷിന് കടിയേറ്റത്. രണ്ട് പേരും ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് തെരുവുനായയുടെ കടിയേറ്റ് മൂന്നു പേർക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി നാദാപുരത്തും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

ഹൈദരാബാദ് പ്ലേഓഫിൽ, ചെന്നൈ പുറത്തേക്ക്

"ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടായിട്ട് എന്ത് കാര്യം? ജീവിതംകൊണ്ട് മറുപടി പറയും"; ആന്‍റണിയെ കണ്ട് ചാണ്ടി ഉമ്മൻ

വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടെയ്നർ ട്രക്ക് ഇടിച്ചുകയറി, 13 മരണം

"ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു"; ആശംസകളുമായി പിണറായി

"ലിജു കരഞ്ഞു വോട്ട് പിടിച്ചു, എന്നെ വില്ലത്തിയാക്കി, വീടുവീടാന്തരം കയറി അപവാദം പറഞ്ഞു": ആരോപണവുമായി പ്രതിഭ