അമ്പലപ്പുഴയിൽ 11 ഓളം തെരുവ് നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ representative image
Kerala

അമ്പലപ്പുഴയിൽ 11 ഓളം തെരുവ് നായകൾ കൂട്ടത്തോടെ ചത്ത നിലയിൽ

വിഷം ഉള്ളിൽ ചെന്നതായാണ് നിഗമനം.

Ardra Gopakumar

ആലപ്പുഴ: അമ്പലപ്പുഴയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ. പായൽക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടത്. തിങ്കളാഴ്ച രാവിലെ മുതൽ മൈതാനത്തിന്‍റെ പലഭാഗത്തും സ്റ്റേജിലുമായി നായ്ക്കൾ അവശനിലയിലായി ചത്ത് വീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. വിഷം ഉള്ളിൽ ചെന്നതായാണ് നിഗമനം. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചു മൂടി. ആരാണ് നായ്ക്കൾക്ക് വിഷം നൽകിയതെന്ന കാര്യത്തിൽ വ്യക്തത ഇല്ല.

പൈലറ്റ് മദ്യപിച്ചെത്തിയതിൽ നടപടി; എ‍യർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്

റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രൊ; പുതുവർഷത്തിൽ സഞ്ചരിച്ചത് 1.61 ലക്ഷത്തിലേറെ യാത്രക്കാർ

ശബരിമല സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രം ഉത്തരവിറക്കി

ഇനി തെരഞ്ഞെടുപ്പിനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി