ദേവചിത്ത്

 
Kerala

എബിവിപിയുടെ പരിപാടിയിൽ പങ്കെടുത്തില്ല; വിദ‍്യാർഥിക്ക് മർദനം

6 പേർക്കെതിരേ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്

തിരുവനന്തപുരം: എബിവിപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാത്തതിന് വിദ‍്യാർഥിക്ക് മർദനമേറ്റതായി പരാതി. തിരുവനന്തപുരം ധനുവച്ചപുരം കോളെജിലാണ് സംഭവം. അവസാന വർഷ വിദ‍്യാർഥിയായ ദേവചിത്തിനാണ് മർദനമേറ്റത്.

സംഭവത്തിൽ 6 പേർക്കെതിരേ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ദേവചിത്ത്. 15 വിദ‍്യാർഥികൾ ചേർന്ന് മർദിച്ചതായാണ് പരാതി. എബിവിപിയുടെ പരിപാടിയിൽ പങ്കെടുക്കാത്തതാണ് മർദനത്തിന് കാരണമെന്നാണ് വിദ‍്യാർഥി പറയുന്നത്. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ എഎസ്ഐയുടെ മകനാണ് ദേവചിത്ത്.

പ്രധാനമന്ത്രിയെ ഉൾപ്പെടെ പദവിയിൽ നിന്ന് നീക്കം ചെയ്യാം; വിവാദ ബിൽ ജെപിസിക്ക് വിട്ട് സർക്കാർ

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ കോലിയും രോഹിത്തും ഇല്ല

ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ ലോക്സഭ പാസാക്കി

ബലാത്സംഗക്കേസ്; റാപ്പർ വേടന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

കണ്ണൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ്; നില ഗുരുതരം