.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

കോഴിക്കോട്ട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

 

train - file image

Kerala

കോഴിക്കോട്ട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

ആലുവ യുസി കോളെജിലെ ബിരുദ വിദ്യാർഥിനിയാണ് ഐശ്വര്യ

Namitha Mohanan

കോഴിക്കോട്: ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണന്‍റെ താടിയെല്ലിനാണ് ഗുരുതര പരുക്കേറ്റത്. ഐശ്വര്യയുടെ പല്ലിനും പരുക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. രാത്രി 10 മണിയോടെ ട്രെയിൻ ഫറോക്കിലെത്തിയപ്പോഴായിരുന്നു സംഭവം. തുടർന്ന് കോഴിക്കോട് ട്രെയിൻ എത്തിയപ്പോൾ റെയിൽവേ പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആലുവ യുസി കോളെജിലെ ബിരുദ വിദ്യാർഥിനിയാണ് ഐശ്വര്യ. സ്റ്റഡി ലീവിന് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. സർജറി വേണമെന്നാണ് ഡോക്റ്റർമാർ അറിയിച്ചത്. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുകയാണ്.

സിപിഎം കോർപ്പറേറ്റ് പാർട്ടി; മോദി പിണറായിയെ നിയന്ത്രിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

പരാതി നൽകിയത് സിപിഎം, വേറെ ആർക്കാണ് അതിന് സമയം; പ്രതികരിച്ച് സലീം കുമാർ

പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ തലങ്ങും വിലങ്ങും കുത്തി പരുക്കേൽപ്പിച്ച് യുവാവ്

"പോറ്റിയെ സോണിയയെ കാണിച്ചത് ആരാപ്പാ"; രാഹുലിന്‍റെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

ധനാപഹരണം നേരത്തെ തന്നെ സപിഎമ്മിന്‍റെ ശ്രദ്ധയിൽ പെടുത്തിയതാണ്, ഒരു കോടി രൂപയുടെ വെട്ടിപ്പാണ് നടന്നത്; വി. കുഞ്ഞികൃഷ്ണൻ