വഴിയിൽ കളഞ്ഞുകിട്ടിയ സ്വർണ വള ഉടമസ്ഥയെ തിരിച്ചേൽപ്പിക്കുന്നു
വഴിയിൽ കളഞ്ഞുകിട്ടിയ സ്വർണ വള ഉടമസ്ഥയെ തിരിച്ചേൽപ്പിക്കുന്നു 
Kerala

വഴിയിൽ കളഞ്ഞുകിട്ടിയത് രണ്ടു പവന്‍റെ സ്വർണ വള പൊലീസിൽ ഏൽപ്പിച്ച് മാതൃകയായി വിദ്യാർഥികൾ

കൊച്ചി: വിദ്യാർഥികളുടെ സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ വള പൊലീസിലേൽപ്പിച്ച് വിദ്യാർഥികളായ റാഷിദും ഹാഷിമും മാതൃകയായി. അത്താണി സിഗ്നൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും, ഹാഷിമിനും രണ്ട് പവന്‍റെ ഒരു വളകിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാ‌ട്‌ പൊലീസിൽ ഏൽപ്പിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളയെന്ന് മനസിലായി. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കയ്യിൽ നിന്നും ഊരിപ്പോയതാണ്. പൊലീസിന്‍റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി. ഏറ്റു വാങ്ങുമ്പോൾ ബേബിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. വിദ്യാർഥികൾക്കും പൊലീസിനും നന്ദി പറഞ്ഞു. ഇൻസ്പെക്ടർ ആർ.കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

തോരാമഴയിൽ കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ട്; പെരുവഴിയിലായി ജനം

തദ്ദേശസ്ഥാപനങ്ങളിൽ വാർഡ് വിഭജനത്തിന് ഓർഡിനൻസ് പാസാക്കി മന്ത്രിസഭാ യോഗം

വാഹനത്തിന് സൈഡ് നല്‍കിയില്ല; ഹെൽമറ്റുകൊണ്ട് അടിച്ചു, ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ

ഹെലികോപ്റ്റർ അപകടം; ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ജീവനക്കാർ കുറവ്; കോഴിക്കോട് നിന്നുള്ള 2 എയർ ഇന്ത്യ വിമാന സർവീസുകൾ കൂടി റദ്ദാക്കി