ചൂടിന് ആശ്വാസം, ഏപ്രിൽ 1 വരെ വേനൽ മഴ; ഇടിമിന്നൽ മുന്നറിയിപ്പ്

 
file image
Kerala

ചൂടിന് ആശ്വാസം, ഏപ്രിൽ 1 വരെ വേനൽ മഴ; ഇടിമിന്നൽ മുന്നറിയിപ്പ്

വേനൽമഴ കനക്കുന്നതോടെ സംസ്ഥാനത്തെ ചൂടിന് താത്കാലിക ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 1 വരെ വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഉൾപ്പെടെ ശനിയാഴ്ച കനത്ത മഴയാണ് ലഭിച്ചത്. വേനൽമഴ കനക്കുന്നതോടെ സംസ്ഥാനത്തെ ചൂടിന് താത്കാലിക ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ. പാലക്കാട് 39 ഡിഗ്രീ സെൽഷ്യൽ വരെയാണ് കഴിഞ്ഞ ദിവസം താപനില രേഖപ്പെടുത്തിയിരുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി

അസാധാരണം ഈ അതിജീവനം