Kerala

ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയേക്കും ; അടുത്ത 5 ദിവസങ്ങളിൽ മഴ പ്രവചനം

മഴ എത്തിയാൽ സംസ്ഥാനത്ത് കൊടും ചൂടിന് ശമനമായേക്കുമെന്നാണ് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ അടുത്ത 5 ദിവസങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുള്ളതായി പ്രവചനം. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ഒറ്റപ്പെട്ട മഴയ്ക്ക് കൂടുതൽ സാധ്യത. എന്നാൽ ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിൽ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

മഴ എത്തിയാൽ സംസ്ഥാനത്ത് കൊടും ചൂടിന് ശമനമായേക്കുമെന്നാണ് വിലയിരുത്തൽ. ഇന്ന് ചില സ്ഥലങ്ങളിൽ ചൂടിന് നേരിയ കുറവുണ്ടായതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയ കോട്ടയം ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസിൽ നിന്ന് 36 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. എന്നാൽ കൊച്ചിയിലും കൊല്ലത്തും പാലക്കാടും ഇന്ന് 35 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തി.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ