തൃശൂരിൽ സൂര്യാഘാതമേറ്റ് പശു ചത്തു file image
Kerala

തൃശൂരിൽ സൂര്യാഘാതമേറ്റ് പശു ചത്തു

തൊഴുത്തിൽ കെട്ടിയിരുന്ന പശു കുഴഞ്ഞു വീഴുകയായിരുന്നു

തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് സമീപം താമസിക്കുന്ന അരീക്കുഴി വീട്ടിൽ സ്റ്റീഫന്‍റെ പശുവാണ് ചത്തത്.

തൊഴുത്തിൽ കെട്ടിയിരുന്ന പശു കുഴഞ്ഞു വീഴുകയായിരുന്നു. എരുമപ്പെട്ടി വെറ്റിനറി സർജന്‍റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പൂർണ ആരോഗ്യമുണ്ടായിരുന്ന പശുവിന് രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സൂര്യാഘാതം ഏറ്റാണ് പശു ചത്തത് എന്നാണ് പോസ്റ്റ്മോർട്ടത്തിലെ നിഗമനം.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ