അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു...; സത്യപ്രതിജ്ഞയിൽ പരാതി നൽ‌കി സുപ്രീം കോടതി അഭിഭാഷകൻ

 

file image

Kerala

അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു...; സത്യപ്രതിജ്ഞയിൽ പരാതി നൽ‌കി സുപ്രീം കോടതി അഭിഭാഷകൻ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചിട്ടില്ല

Namitha Mohanan

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥികളുടെ സത്യപ്രതിജ്ഞക്കെതിരേ പരാതിയുമായി സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് തദേശസ്വയം ഭരണവകുപ്പ് സെക്രട്ടറിക്ക് പരാതി നൽകി. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞകളിൽ പലതും നിയമവിരുദ്ധമെന്ന് പരാതി.

അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ തുടങ്ങിയ നാമങ്ങളിലെ സത്യപ്രതിജ്ഞകൾ അസാധുവാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നും സുഭാഷ് നൽകിയ പരാതിയിൽ പറയുന്നത്.

അയ്യപ്പൻ, ശാസ്താവ്, ശ്രീരാമൻ, അല്ലാഹു, ഭരണഘടന, ഭാരതാംബ, ശ്രീനാരായണ ഗുരു, പൊയ്കയിൽ കുമാരഗുരു, വിഎസ് , ഉമ്മൻ ചാണ്ടി തുടങ്ങിയ നാമങ്ങളിലാണ് നിരവധിപേർ സത്യപ്രതിജ്ഞ ചെയ്തത്. പ്രതിഷേധം ഉയർന്നതോടെ, പലയിടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ച പ്രകാരമുള്ള വാചകം ഏറ്റുപറയിപ്പിച്ച് ഇവരെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചിരുന്നു. ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

ലഹരിക്കേസ്;ഷൈൻ ടോം ചാക്കോയെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി റിപ്പോർട്ട് നൽകിയേക്കും

ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു; പിന്നിൽ യുക്രെയ്നെന്ന് ആരോപണം

അതിജീവിതയുടെ പേരുവെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചു; മൂന്നു പേർ അറസ്റ്റിൽ

മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവാരോപിച്ച് പൊലീസിൽ പരാതി നൽകി ബന്ധുക്കൾ

പാലക്കാട് കരോൾ സംഘത്തിനു നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ