പോക്സോ കേസ്: കൂട്ടിക്കൽ ജയചന്ദ്രനെതിരായ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് സുപ്രീം കോടതി

 

file image

Kerala

പോക്സോ കേസ്: കൂട്ടിക്കൽ ജയചന്ദ്രനെതിരായ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് സുപ്രീം കോടതി

കേസ് മാർച്ച് 24 ന് പരിഗണിക്കാനായി മാറ്റി.

ന്യൂഡല്‍ഹി: നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിലെ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി. 4 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മുൻ‌കൂർ ജാമ്യം തേടി കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി ഇക്കാര്യം ആരാഞ്ഞത്.

തനിക്കെതിരായ ആരോപണത്തിന് കാരണം കുടുംബ പ്രശ്നങ്ങളാണെന്നായിരുന്നു ജയചന്ദ്രന്‍റെ പ്രധാന വാദം. ഈ വാദത്തെ മെഡിക്കൽ റിപ്പോർട്ട് ഉയർത്തി സർക്കാർ ചോദ്യം ചെയ്തു. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ മൊഴിയിലും ചികിത്സിച്ച ഡോക്ടറോടും നേരിട്ട ലൈംഗീക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

തുടർന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്ന പീഡനവിവരം എങ്ങനെ അവഗണിക്കാനാകുമെന്ന് സുപ്രീം കോടതി പ്രതിഭാഗത്തോട് ചോദിച്ചത്. കേസ് മാർച്ച് 24 ന് പരിഗണിക്കാനായി മാറ്റി. അതുവരെ അറസ്റ്റിൽ നിന്നും കൂട്ടിക്കൽ ജയചന്ദ്രന് നൽകിയ ഇടക്കാല സംരക്ഷണം സുപ്രീം കോടതി നീട്ടുകയും ചെയ്തു.

കഴിഞ്ഞ ജൂണ്‍ എട്ടിന് നഗരപരിധിയിലെ ഒരു വീട്ടിൽ വച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്.

ഇന്ത്യയുടെ അതിർത്തി ടിബറ്റുമായാണ്; ചൈനക്കെതിരേ അരുണാചൽ മുഖ്യമന്ത്രി

കാരണവർ വധക്കേസ് പ്രതി ഷെറിനെ വിട്ടയക്കാൻ ഗവർണറുടെ അനുമതി

ചേർത്തലയിൽ 5 വയസുകാരനെ മർദിച്ച് പരുക്കേൽപ്പിച്ചു; അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ പരാതി

രാജ് താക്കറയെ മഹാവികാസ് അഘാഡിയില്‍ ഉള്‍പ്പെടുത്താനാകില്ല: ചെന്നിത്തല

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; റാങ്ക് പട്ടികയിൽ മാറ്റം