File image
ന്യൂഡൽഹി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തള്ളി സുപ്രീം കോടതി. രാഷ്ട്രീയ നീക്കങ്ങൾക്ക് കോടതിയെ വേദിയാക്കരുതെന്നും അത്തരം കാര്യങ്ങൾ കോടതിക്ക് പുറത്ത് മതിയെന്നും ചീഫ് ജസ്റ്റിസ് വി.ആർ. ഗവായി പറഞ്ഞു.
വിജിലൻസ് അന്വേഷണം ആവശ്യപ്പെടുള്ള ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരേയായിരുന്നു കുഴൽനാടൻ സുപ്രീംകോടതിയെ സമീപിച്ചത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയതെന്നും മാസപ്പടിയിൽ നിയമപോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.