സുരേഷ് ഗോപി
കൊല്ലം: സംസ്ഥാനത്ത് വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
തിലകം അണിയുമെന്നാണ് താൻ പറഞ്ഞതെന്നും അത് അങ്ങനെ തന്നെ സംഭവിച്ചെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സെൻട്രൽ ഫൊറൻസികിന് വേണ്ടി സ്ഥലം അനുവദിക്കാൻ കേരള സർക്കാരിന് സാധിച്ചില്ലെന്നും തൃശൂരിനോട് മാത്രം എന്തിനാണ് ഇങ്ങനെയെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.