പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം; വിദ്യാർഥി പിടിയിൽ

 
Kerala

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം; വിദ്യാർഥി പിടിയിൽ

തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിൽ വ്യാജ ഹാൾ ടിക്കറ്റുണ്ടാക്കിയാണ് ഈ വിദ്യാർഥി എക്സാം ഹാളിൽ കയറിയത്

Namitha Mohanan

പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യർഥി പിടിയിൽ. വ്യാജ ഹാൾ ടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത്. ഞായറാഴ്ച ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷ സെന്‍ററിലായിരുന്നു സംഭവം.

തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിൽ വ്യാജ ഹാൾടിക്കറ്റുണ്ടാക്കിയാണ് ഈ വിദ്യാർഥി എക്സാം ഹാളിൽ കയറിയത്. തുടർന്ന് ഹാൾ ടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിക്കുകയായിരുന്നു. ഉടൻ തന്നെ എക്സാം സെന്‍റർ അധികൃതർ പൊലീസിനെ വിവരമറിയിച്ചു.

പത്തനംതിട്ട പൊലീസ് എത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥിയെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ, ഹാൾ ടിക്കറ്റിൽ പേരുള്ള വിദ്യാർഥിക്ക് പങ്കുണ്ടോ എന്നും, സെന്‍ററിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനാണ് ശ്രമിച്ചതെന്നും സംശയിക്കുന്നു.

മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രം, മമ്മൂട്ടി നടൻ, ഷംല നടി

മുംബൈ സ്വദേശിനിക്ക് മൂന്നാറിൽ ദുരനുഭവം; 2 പൊലീസുകാർക്ക് സസ്പെൻഷൻ

''ആര് മത്സരിച്ചാലും തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിന് സ്വന്തം'': വി. ശിവന്‍കുട്ടി

മെസി മാർച്ചിൽ എത്തും; മെയിൽ‌ വന്നെന്ന് മന്ത്രി അബ്ദു റഹ്മാന്‍

പിഞ്ചുകുഞ്ഞ് അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണു മരിച്ചു