കെ. കൃഷ്ണൻകുട്ടി.

 
Kerala

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

ഇവിടത്തെ 147 ടിഎംസി വെള്ളത്തിൽ 30 ടിഎംസിയാണു കേരളത്തിന് അനുവദിച്ചിട്ടുള്ള വിഹിതം. അതുപോലും കിട്ടുന്നില്ല.

MV Desk

പാലക്കാട്: തമിഴ്നാട്ടില്‍നിന്ന് കേരളത്തിന് അര്‍ഹമായ വെള്ളം ഉറപ്പാക്കുന്നതില്‍ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടെന്ന് മുന്‍ വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. അന്തര്‍ സംസ്ഥാന നദീജല കരാറിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിരുത്തരവാദ സമീപനമാണ് സ്വീകരിക്കുന്നത്. പറമ്പിക്കുളം ആളിയാർ പദ്ധതിയിൽ നിന്നു കേരളത്തിലെ കർഷകർക്ക് ആവശ്യമായ ജലം വാങ്ങിയെടുക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. അല്ലാത്ത പക്ഷം കര്‍ഷകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആളിയാർ ഡാമിലെ വെള്ളം പൂർണമായി കാവേരി തടത്തിലേക്ക് ഒഴുക്കുകയാണ്. കേരളത്തിലേക്കു വെള്ളം ലഭിക്കാൻ ആവശ്യമായ ജലനിരപ്പ് ആളിയാർ ഡാമിൽ ഉറപ്പാക്കണം. ഇവിടത്തെ 147 ടിഎംസി വെള്ളത്തിൽ 30 ടിഎംസിയാണു കേരളത്തിന് അനുവദിച്ചിട്ടുള്ള വിഹിതം. അതുപോലും കിട്ടുന്നില്ല.

പറമ്പിക്കുളത്തുനിന്ന് കേരളത്തിന് ലഭിക്കേണ്ട വെള്ളത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 400 ക്യുസെക്‌സ് വെള്ളം കിട്ടേണ്ട സ്ഥാനത്ത് 160 ക്യുസെക്‌സ് മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ വെള്ളം ആവശ്യപ്പെട്ട് തമിഴ്നാടിന് ഒരു കത്ത് അയക്കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. പറമ്പിക്കുളത്ത് 9.7 ടിഎംസി വെള്ളം ലഭ്യമായിരിക്കെയാണ് ഈ അലംഭാവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഒന്നാം വിള നശിച്ച് ഏകദേശം 130 കോടി രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. നിലവിലെ സാഹചര്യത്തില്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി. കര്‍ണാടകയോട് വെള്ളത്തിനായി തമിഴ്നാട് നടത്തുന്ന ശ്രമങ്ങളുടെ കാല്‍ഭാഗം പോലും കേരളം നടത്തുന്നില്ല. മറിച്ച്, അട്ടപ്പാടി വാലി പോലുള്ള കേരളത്തിന്റെ പദ്ധതികളെ തമിഴ്നാട് നിരന്തരം എതിര്‍ക്കുകയാണ്.

ഉദ്യോഗസ്ഥരുടേയും സര്‍ക്കാരിന്‍റയും ഭാഗത്തുനിന്നും ഗുരുതര വീഴ്ചയാണുണ്ടായിട്ടുള്ളതെന്നും മുൻ മന്ത്രി പറഞ്ഞു.

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

കാന്തപുരത്തിന്‍റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല; സ്ത്രീകൾക്ക് തുല്യാവകാശമെന്ന് മലേഷ്യൻ പ്രധാനമന്ത്രി

ബ്രിക്സ് ഉച്ചകോടി: മോദി–ഷി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു; പശ്ചിമേഷ്യൻ സംഘർഷത്തിൽ സംയമനത്തിന് ആഹ്വാനം

ഒറ്റ മകനെ മാതാപിതാക്കളിൽ നിന്നകറ്റി മാറി താമസിക്കാൻ നിർബന്ധിക്കുന്നത് ക്രൂരത: മദ്രാസ് ഹൈക്കോടതി

ഭാര്യ ക്ലാസ്മേറ്റിനൊപ്പം നാടു വിട്ടു; കണ്ടു പിടിച്ച് വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്