Kerala

താനൂർ ദുരന്തം: അന്വേഷണത്തിന് 14 അംഗ പ്രത്യേക സംഘം

ഇന്നലെ രാത്രി ഏഴരയോടെയാണ് താനൂരിൽ ബോട്ടപകടമുണ്ടായത്

MV Desk

മലപ്പുറം: താനൂരിലെ ബോട്ടപകടം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. 14 അംഗ സംഘമാവും അന്വേഷണം നടത്തുക. താനൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ് പി ആവും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക.

ഇന്നലെ രാത്രി ഏഴരയോടെയാണ് താനൂരിൽ ബോട്ടപകടമുണ്ടായത്. 15 കുട്ടികളടക്കം 22 പേരാണ് മുങ്ങി മരിച്ചത്. വിനോദസഞ്ചാര ബോട്ടാണ് അപകടത്തിൽപെട്ടത്. ആളുകളെ അധികമായി കയറ്റിയതാണ് ബോട്ട് അപകടത്തിന് കാരണം. ബോട്ടുടമ നാസറിനെ പൊലീസ് കോഴിക്കോടു നിന്നും അറസ്റ്റു ചെയ്തിട്ടുണ്ട്. അപകടത്തിനു പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

ഹാർദിക് പാണ്ഡ‍്യ തിരിച്ചുവരുന്നു; ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിൽ കളിക്കും

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു