തിരുവഞ്ചൂർ രാധാകൃഷ്ണൻ

 
Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി, സഭയിൽ പ്രതിഷേധം

ബജറ്റ് ചർച്ചയ്ക്കുള്ളിലെ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി

Aswin AM

തിരുവനന്തപുരം: വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തള്ളി. ബജറ്റ് ചർച്ചയ്ക്കുള്ളിലെ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി.

ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽ ബഹളം വയ്ക്കുകയും സ്പീക്കർ ഡയസിന് താഴെ എത്തി പ്രതിഷേധിച്ച ശേഷം ഇറങ്ങി പോകുകയും ചെയ്തു. അഴിമതിയാണ് നടക്കുന്നതെന്നും എന്തിനാണ് ഭയക്കുന്നതെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചോദിച്ചു.

വിഷ‍യം സബ് മിഷൻ ആയി ഉന്നയിക്കാമെന്നു പറഞ്ഞ സ്പീക്കർ ചർച്ച നിലവിൽ അനുവദിക്കില്ലെന്നു വ‍്യക്തമാക്കിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ച് സഭയിൽ നിന്നും ഇറങ്ങി പോയത്.

സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ എട്ടിടങ്ങളിൽ ബോംബ് പൊട്ടിത്തെറിക്കും; ഖലിസ്ഥാൻ സംഘടനയുടെ പേരിൽ ഭീഷണി സന്ദേശം

മണിപ്പൂരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

വന്ദേഭാരത് സ്ലീപർ ട്രെയിൻ കേരളത്തിലേക്ക്; ഉറപ്പു ലഭിച്ചതായി ബിജെപി

കംഗാരുക്കളുടെ നാട്ടിൽ കടുവകളുടെ വാഴ്ച: ഒന്നാം ടെസ്റ്റിൽ ലീഡെടുത്ത് ബംഗ്ലാദേശ്

ഝാർഖണ്ഡ് പരീക്ഷ ക്രമക്കേട്: സ്വാതന്ത്ര‍്യ ദിനത്തിൽ ദേശീയ പതാക കൈയിലേന്തി പ്രതിഷേധം നടത്താൻ വിദ‍്യാർഥികൾ