Technical issues Ration card mustering put on hold 
Kerala

റേഷന്‍ മസ്റ്ററിങ് നിർത്തിവച്ചു; തകരാർ പൂർണമായി പരിഹരിച്ച ശേഷം മാത്രം വീണ്ടും തുടങ്ങും

റേഷന്‍വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്

Ardra Gopakumar

തിരുവനന്തപുരം: റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനായി റേഷന്‍ മാസ്റ്ററിങ് താത്കാലികമായി നിർത്തിവച്ചു. തകരാർ‌ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.

സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എന്‍.ഐ.സി യും ഐ.ടി മിഷനും അറിയിച്ചതിനുശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ. എല്ലാ മുന്‍ഗണനാകാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണ്. ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും റേഷന്‍വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

'സലാം പറയാതെ' വിവാദങ്ങൾ, തള്ളി തങ്ങളും കുഞ്ഞാലിക്കുട്ടിയും

ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ; തലസ്ഥാനം വിടുന്നതാവും നല്ലതെന്ന് വിദഗ്ധർ

അനുമതിയില്ലാതെ സ്കൂട്ടർ റാലി സംഘടിപ്പിച്ചു; ടിവികെ പ്രവർത്തകർക്കെതിരേ കേസ്

ടിം ഡേവിഡിന്‍റെ കരുത്തിൽ കുതിച്ച് ഓസീസ്; ഇന്ത‍്യക്ക് 187 റൺസ് വിജയലക്ഷ‍്യം

മെക്സികോയിൽ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; കൂട്ടികളുൾപ്പെടെ 23 മരണം