Kerala

വേനൽ ചൂട് 37°C വരെ ഉയരാന്‍ സാധ്യത; 5 ജില്ലകളിൽ യെലോ അലർട്ട്

2 ദിവസം കൂടി ഉയർന്ന താനിലയും അസ്വസ്ഥകരമായ കാലാവസ്ഥ തുടർന്നേക്കും.

MV Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. 5 ജില്ലകൾക്ക് യെലൊ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയെക്കാൾ 2°C- 4°C കൂടുതൽ താപനില ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37°C വരെ താപനില ഉയർന്നേക്കാം. കണ്ണൂരിൽ 36°C, കോട്ടയം, തൃശൂർ ജില്ലകളിൽ 35°C വരേയും താപനില ഉയരാം. 2 ദിവസം കൂടി ഉയർന്ന താനിലയും ആർദ്രതയും കലർന്ന അസ്വസ്ഥകരമായ കാലാവസ്ഥ തുടർന്നേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പകൽ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.

അതേസമയം, സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംത്തിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാസാവസാനത്തോടെ മഴ മെച്ചപ്പെട്ടേക്കും.

''വിധിയിൽ അദ്ഭുതമില്ല, നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും തുല്യരല്ല''; അതിജീവിത

‌‌തദ്ദേശ തെരഞ്ഞെടുപ്പ് വിജയം; തലസ്ഥാനത്തേക്ക് മോദി എത്തുന്നു

ഓസ്ട്രേലിയയിലെ ബീച്ചിൽ വെടിവയ്പ്പ്; 10 പേർ മരിച്ചു

"ഒരിഞ്ച് പിന്നോട്ടില്ല''; വിമർശനങ്ങൾക്കിടെ ചർച്ചയായി ആര്യാ രാജേന്ദ്രന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസ്

ഓടിച്ചുകൊണ്ടിരുന്ന ബസ് റോഡിൽ നിർത്തി ഇറങ്ങിപ്പോയി, കെഎസ്ആർടിസി ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ