Kerala

ചുട് കൂടുന്നു: 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചയും ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാൾ 2°C മുതൽ 4°C വരെ താപനില ഉയരാന്‍ സാധ്യതയുള്ളതായാണ് മുന്നറിയിപ്പിൽ പറയുന്നത്.

വേനൽ കടുക്കുന്ന സാഹചര്യത്തിൽ സംസ്ഥന ദുരന്തനിവാരണ അഥോറിറ്റിയും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വരും ദിവസങ്ങളിലും ഉയർന്ന താനിലയും ഈർപ്പവും കലർന്ന അസ്വാസ്ഥ്യജനകമായ കാലാവസ്ഥ തുടർന്നേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പകൽ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.

അതേസമയം, കാലവർഷം തെക്കന്‍ ബംഗാൾ ഉൾക്കടലിലും, തെക്കന്‍ ആന്‍ഡമാന്‍ നിക്കോബാർ ദ്വീപുകളിലും കൂടുതൽ ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്. ഞായറാഴ്ച പ്രത്യേകിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.

മുഖ്യമന്ത്രിയും കുടുംബവും ഇന്തോനേഷ്യയിൽ

കോൺഗ്രസിനെതിരായ വീഡിയോ: ജെ.പി. നഡ്ഡയ്ക്കെതിരെ കേസ്

ക്രിക്കറ്റ് കളിക്കിടെ ജനനേന്ദ്രിയത്തില്‍ പന്ത്കൊണ്ടു; മഹാരാഷ്ട്രയില്‍ 11കാരന് ദാരുണാന്ത്യം

സംവിധായകൻ ഹരികുമാർ അന്തരിച്ചു

50% സംവരണ പരിധി ഉയർത്തും, ആവശ്യമുള്ളത്ര കൊടുക്കും: രാഹുൽ ഗാന്ധി