ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ

 
Kerala

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ

ഫ്രഷ് കട്ടിനെതിരായ പ്രതിഷേധം വലിയ സംഘർഷത്തിന് വഴിയൊരുക്കിയ പശ്ചാത്തലത്തിലാണ് നടപടി

Aswin AM

കോഴിക്കോട്: താമരശേരി ഫ്രഷ് കട്ട് അറവ് മാലിന‍്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ സംഘർഷത്തിൽ ജില്ലാ കലക്റ്റർ സർവകക്ഷി യോഗം വിളിച്ചു. ബുധനാഴ്ച യോഗം ചേരും. ഫ്രഷ് കട്ടിനെതിരായ പ്രതിഷേധം വലിയ സംഘർഷത്തിന് വഴിയൊരുക്കിയ പശ്ചാത്തലത്തിലാണ് നടപടി.

ഫാക്റ്ററി സന്ദർശിച്ച ശേഷം റിപ്പോർട്ട് നൽകണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ‍്യോഗസ്ഥർക്ക് ശുചിത്വ മിഷൻ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, ഫാക്റ്ററിക്ക് തീയിട്ടതിനു പിന്നിൽ ഉടമകൾ നിയോഗിച്ച ഗുണ്ടകളാണെന്നാണ് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ പറയുന്നത്.

സമരത്തിന്‍റെ ഗതി തിരിച്ചുവിടാൻ ഗൂഢാലോചന നടന്നെന്നും റൂറൽ എസ്പി സംഭവ സ്ഥലത്ത് എത്തിച്ചേർന്നതിനു പിന്നാലെയാണ് സ്ഥിതി മാറിയതെന്നും ബാബു കൂട്ടിച്ചേർത്തു.

ചൂടിനാശ്വാസം, വേനൽമഴയെത്തി; മലയോര മേഖലയിൽ കനത്ത മഴ

കോൺഗ്രസിന്‍റെ സ്ഥാനാർ‌ഥി പ്രഖ്യാപനം വൈകും; ആദ്യ പട്ടിക മാർച്ചിൽ

രണ്ടു മണിക്കൂർ നിർത്താതെ മഴ; പാക്കിസ്ഥാൻ-ന്യൂസിലൻഡ് മത്സരം റദ്ദാക്കി

ഞായറാഴ്ച ബ്ലാസ്റ്റേഴ്സ് കളിക്കും; വാടക പ്രശ്നം പരിഹരിച്ചു, ഒരാഴ്ചയ്ക്കകം നൽകേണ്ടത് 28 ലക്ഷം രൂപ

ജീവനക്കാരെ പേരെടുത്ത് വിളിച്ച് മുഖ്യമന്ത്രിയുടെ സന്ദേശം; വ്യക്തി വിവരം ചോർത്തിയെന്ന് ആരോപണം