.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

കാണിക്കയിലെ നാണയം ബാങ്കിനു വേണ്ട; റിസർവ് ബാങ്ക് സഹായിക്കണം!

ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​മാ​സം 28 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ണ​യ​ങ്ങ​ളാ​ണ് ഭ​ക്ത​ർ സ​മ​ർ​പ്പി​ക്കു​ന്ന​ത്. ഇ​വ​യെ​ല്ലാം അ​ത​തു മാ​സ​ങ്ങ​ളി​ൽ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണു പ​തി​വ്

MV Desk

മും​ബൈ: കാ​ണി​ക്ക​യാ​യി ഭ​ക്ത​ർ സ​മ​ർ​പ്പി​ക്കു​ന്ന നാ​ണ​യ​ങ്ങ​ൾ അ​ക്കൗ​ണ്ടി​ലേ​ക്കു മാ​റ്റാ​നൊ​രു​ങ്ങു​മ്പോ​ൾ ബാ​ങ്കു​ക​ൾ മു​ഖം തി​രി​ക്കു​ന്നു. ക്ഷേ​ത്ര​ത്തി​ലാ​ക​ട്ടെ, ഓ​രോ ദി​വ​സ​വും കു​റ​ഞ്ഞ​ത് അ​ര​ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ നാ​ണ​യ​ങ്ങ​ൾ എ​ത്തി​ക്കൊ​ണ്ടു​മി​രി​ക്കു​ന്നു. വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ കാ​ണി​ക്ക​വ​ര​വ് ല​ക്ഷ​ങ്ങ​ളി​ലേ​ക്കെ​ത്തും. ഈ ​നാ​ണ​യ​ങ്ങ​ളെ​ല്ലാം ഇ​നി​യെ​ന്തു ചെ​യ്യും? കൗ​തു​ക​മു​ണ​ർ​ത്തു​ന്ന പ്ര​തി​സ​ന്ധി​യി​ലാ​ണു ഷി​ർ​ദി സാ​യി​ബാ​ബ ക്ഷേ​ത്ര​വും ശ്രീ ​സാ​യി​ബാ​ബ സ​നാ​ത​ൻ ട്ര​സ്റ്റും (എ​സ്എ​സ്എ​സ്ടി).

ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​മാ​സം 28 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ണ​യ​ങ്ങ​ളാ​ണ് ഭ​ക്ത​ർ സ​മ​ർ​പ്പി​ക്കു​ന്ന​ത്. ഇ​വ​യെ​ല്ലാം അ​ത​തു മാ​സ​ങ്ങ​ളി​ൽ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണു പ​തി​വ്. ഇ​തി​നാ​യി നാ​ലു ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളു​ടെ 13 ബ്രാ​ഞ്ചു​ക​ളി​ൽ ട്ര​സ്റ്റ് അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. ഷി​ർ​ദി​യി​ലും നാ​സി​ക്കി​ലു​മാ​ണ് ഈ ​ബ്രാ​ഞ്ചു​ക​ൾ.

ഓ​രോ മാ​സം ഓ​രോ ബ്രാ​ഞ്ച് എ​ന്ന ക​ണ​ക്കി​ൽ ഇ​തി​ന​കം 13 ബ്രാ​ഞ്ചി​ലു​മാ​യി 11 കോ​ടി രൂ​പ​യു​ടെ നാ​ണ​യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ചു. കൊ​വി​ഡ് കാ​ല​ത്ത് വ​ര​വ് കു​റ​ഞ്ഞെ​ങ്കി​ലും ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യ​തോ​ടെ സ​മീ​പ​കാ​ല​ത്ത് വീ​ണ്ടും കാ​ണി​ക്ക​പ്പ​ണം വ​ർ​ധി​ച്ചു. ഇ​ങ്ങ​നെ ല​ഭി​ച്ച നാ​ണ​യ​ങ്ങ​ളു​മാ​യി ട്ര​സ്റ്റ് അ​ധി​കൃ​ത​ർ ചെ​ന്ന​പ്പോ​ഴാ​ണു ബാ​ങ്കു​ക​ൾ മു​ഖം​തി​രി​ച്ച​ത്. നാ​ണ​യ​ങ്ങ​ൾ ബാ​ങ്കു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്നു​വെ​ന്നും സൂ​ക്ഷി​ക്കാ​ൻ സ്ഥ​ല​മി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഇ​തോ​ടെ, സ​മീ​പ​ജി​ല്ല​യാ​യ അ​ഹ​മ്മ​ദ് ന​ഗ​റി​ലെ ബ്രാ​ഞ്ചു​ക​ളി​ലും നി​ക്ഷേ​പം തു​ട​ങ്ങി​യെ​ങ്കി​ലും ഇ​പ്പോ​ൾ അ​വ​രും കൈ​യൊ​ഴി​ഞ്ഞു.

""എ​ന്‍റെ ബ്രാ​ഞ്ചി​ൽ 1.6 കോ​ടി​യു​ടെ നാ​ണ​യ​മാ​ണു കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. മ​റ്റൊ​രു ബ്രാ​ഞ്ചി​ൽ മൂ​ന്നു കോ​ടി​യു​ടെ നാ​ണ​യ​മു​ണ്ട്. വേ​റൊ​രി​ട​ത്ത് സ്ട്രോ​ങ് റൂം ​നി​റ​ഞ്ഞ​തി​നാ​ൽ ബാ​ങ്കി​നു​ള്ളി​ൽ വെ​റു​തേ ചാ​ക്കി​ൽ അ​ടു​ക്കി​വ​ച്ചി​രി​ക്കു​ക​യാ​ണു നാ​ണ​യ​ങ്ങ​ൾ''- ഒ​രു ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

2019ൽ ​ഇ​തേ പ്ര​ശ്ന​മു​ണ്ടാ​യ​പ്പോ​ൾ ക്ഷേ​ത്ര​ത്തി​ൽ ത​ന്നെ പ​ണം സൂ​ക്ഷി​ക്കാ​ൻ ബാ​ങ്കി​ന് സൗ​ക​ര്യം ന​ൽ​കാ​മെ​ന്ന് ട്ര​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ത് പ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു ബാ​ങ്കി​ന്‍റെ മ​റു​പ​ടി. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഇ​നി റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് ട്ര​സ്റ്റ് അ​ധി​കൃ​ത​രു​ടെ ആ​വ​ശ്യം. ഇ​തി​നാ​യി ആ​ർ​ബി​ഐ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ട്ര​സ്റ്റ്.

കോൺഗ്രസ് 55 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പിഷാരടിയും പട്ടികയിൽ

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ

മാർച്ച് 23ന് ഹോട്ടലുകൾ അടച്ചിട്ട് സമരം

സണ്ണി എം. കപിക്കാടിനെ വിളിച്ചുണർത്തിയിട്ട് അത്താഴമില്ലെന്ന് കോൺഗ്രസ്

ബെവ്കോ പണം സ്വീകരിക്കും; വിവാദ ഉത്തരവ് പിൻവലിച്ചു