മന്ത്രി വീണാ ജോർജ്, ഡോ. ഹാരിസ് ചിറയ്ക്കൽ

 
Kerala

കാണാതായെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞ ശസ്ത്രക്രിയാ ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ തന്നെ

ഡോ. ഹാരിസ് ചിറയ്ക്കലിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിച്ച വിദഗ്‌ധ സമിതി ചൂണ്ടിക്കാട്ടിയത്, ഉപകരണത്തിന്‍റെ ചെറിയൊരു ഭാഗം കാണാതായെന്നായിരുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളെജിൽ‌ നിന്ന് കാണാതായെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞ 12 ലക്ഷം രൂപ വില വരുന്ന ടിഷ്യൂ മോസിലേറ്റർ എന്ന് ശസ്ത്രക്രിയാ ഉപകരണം ഓപ്പറേഷൻ തിയേറ്ററിൽ തന്നെയുണ്ടെന്നു കണ്ടെത്തി. മെഡിക്കൽ കോളെജ് പ്രിൻസിപ്പലിന്‍റെ പരിശോധനയിലാണ് യൂറോളജി ഭാഗത്തിൽ തന്നെ ഇതുണ്ടെന്ന് സ്ഥിരീകരിച്ചത്.

ഉപകരണത്തിന്‍റെ ചെറിയൊരു ഭാഗം കാണാതായെന്ന്, ഡോ. ഹാരിസ് ചിറയ്ക്കലിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിച്ച വിദഗ്‌ധസമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വകുപ്പുതല അന്വേഷണവും ശുപാർശചെയ്തിരുന്നു. ഉപകരണം തിയേറ്ററിലുണ്ടോ എന്ന് നേരിട്ട് പരിശോധിക്കാതെയായിരുന്നു വിദഗ്‌ധ സമിതി റിപ്പോർട്ട് നൽകിയിരുന്നത്.

രണ്ടു പേരെ തന്നാൽ സഞ്ജുവിനെ വിടാം; ചെന്നൈക്ക് രാജസ്ഥാന്‍റെ ഓഫർ

കോഴിക്കോട് മെഡിക്കൽ കോളെജിലെ ഐസിയു പീഡനക്കേസ്; പ്രതിയെ പിരിച്ചു വിട്ടു

എല്ലാ സ്കൂളുകളിലും ഇനി ഹെൽപ്പ് ബോക്സുകൾ, ആഴ്ചയിലൊരിക്കൽ തുറന്ന് റിപ്പോർട്ട് നൽകണം; വി. ശിവൻകുട്ടി

കൃഷിയിടത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

വെനസ്വേലൻ പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാൻ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം ഉയർത്തി അമെരിക്ക