സിനിമ കാണാൻ ആളില്ല; കേരള സ്റ്റോറി-2 ഷോ റദ്ദാക്കി

 
Kerala

സിനിമ കാണാൻ ആളില്ല; കേരള സ്റ്റോറി-2 ഷോ റദ്ദാക്കി

എറണാകുളം മരടിലെ തിയെറ്ററിൽ രാവിലെ 10.10ന് നടക്കേണ്ട ഷോയും ഒഴിവാക്കി

Jisha P.O.

കൊച്ചി: നിയമനടപടികൾക്കൊടുവിൽ പ്രദർശാനുമതി നേടിയെടുത്ത വിവാദ ചിത്രം ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടിന് സംസ്ഥാനത്ത് തണുത്ത പ്രതികരണം. ചിത്രം സംസ്ഥാനത്ത് 38 തിയെറ്ററുകളിൽ മാത്രമാണ് പ്രദർശിപ്പിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി 14 ഇടത്തും, മലബാറിൽ 15 തിയെറ്ററുകളിലുമാണ് ചിത്രമെത്തിയത്.

ഇതിൽ പലയിടത്തും ആളില്ലാത്തതിനാൽ പ്രദർശനം റദ്ദാക്കിയതായും വിവരമുണ്ട്. ചിത്രം കാണാൻ പ്രേക്ഷകർ എത്താതിരുന്നതോടെയാണ് പ്രദർശനം റദ്ദാക്കാൻ തീയെറ്ററുകൾ തീരുമാനിച്ചത്. കോഴിക്കോട് കഴിഞ്ഞദിവസം രാത്രി നടക്കേണ്ടിയിരുന്ന ഷോ റദ്ദാക്കിയതായും വിവരമുണ്ട്.

എറണാകുളം മരടിലെ തീയെറ്ററിൽ രാവിലെ 10.10ന് നടക്കേണ്ട ഷോയും ഒഴിവാക്കി. സിനിമ കാണാൻ ആരും എത്താതിരുന്നതോടെയാണ് ഷോ റദ്ദാക്കിയത്. ചില തിയെറ്റുകൾക്ക് നേരേ പ്രതിഷേധ സാധ്യതയും നിലനിൽക്കുന്നുണ്ട്.

വിഴിഞ്ഞത്ത് വന്‍ നിക്ഷേപത്തിന് ഷിപ്പിങ് കമ്പനി എംഎസ്‌സി; വരുന്നത് 13,000 കോടിയുടെ നിക്ഷേപം

മഴ; കാസര്‍കോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

പാക്കിസ്ഥാന്റെ ഭാഗമല്ലെന്ന് പ്രതിഷേധക്കാര്‍; പാക് അധീന കശ്മീരില്‍ പ്രക്ഷോഭം കനക്കുന്നു

ജനറല്‍ ധീരജ് സേഠ് പുതിയ കരസേനാ മേധാവിയായി ചുതലയേറ്റു

ഓപ്പറേഷന്‍ തൂഫാന്‍; ആലുവയില്‍ ഹാഷിഷ് ഓയിലുമായി ഒറീസ സ്വദേശിനി പിടിയില്‍