നടുറോഡിൽ വയോധികയുടെ മാല പൊട്ടിച്ച് കടന്നു; മോഷ്ടാവ് പിടിയിൽ  
Kerala

നടുറോഡിൽ വയോധികയുടെ മാല പൊട്ടിച്ച് കടന്നു; മോഷ്ടാവ് പിടിയിൽ

കാർത്യായനി വീട്ടിലേക്ക് വരുന്നതിനിടെയാണ് അതിക്രമം നേരിട്ടത്.

Megha Ramesh Chandran

കണ്ണൂർ: കണ്ണൂർ പന്നേൻപാറയിൽ നടുറോഡിൽ വയോധികയുടെ മാല പൊട്ടിച്ച് കടന്ന മോഷ്ടാവ് പിടിയിൽ. പന്നേൻപാറ സ്വദേശി കാർത്യായനിയ്ക്ക് നേരെയാണ് നാറാത്ത് സ്വദേശി ഇബ്രാഹിമിന്‍റെ അതിക്രമം നേരിട്ടത്.

കാർത്യായനി വീട്ടിലേക്ക് വരുന്നതിനിടെയാണ് അതിക്രമം നേരിട്ടത്. ഏറെ നേരം പിന്തുടർന്ന ശേഷമായിരുന്നു പ്രതിയുടെ ആക്രമണം എന്ന് കാർത്യായനി പറയുന്നു.

റെയിൽവേയിൽ ജോലി ചെയ്യുന്ന ​ഗം​ഗന്‍റെ വീടേതാണെന്ന് ചോദിച്ചാണ് ഇബ്രാഹിം കാർത്യായനിയുടെ സമീപത്തെത്തിയത്. എന്നാൽ അറിയില്ലെന്ന് പറഞ്ഞതോടെ മോഷ്ടാവ് കാർത്യായനിയുടെ പിന്നാലെ വരുകയായിരുന്നു.

പിന്നീട് കഴുത്തിൽ നിന്ന് മാല പൊട്ടിക്കുകയായിരുന്നു. ‍മോഷണ ശ്രമത്തിൽ കാർത്യായനി നിലത്തുവീഴുകയായിരുന്നു.

പിന്നീട് നാട്ടുകാർ എത്തിയാണ് ഇവരെ രക്ഷിച്ചതെന്ന് കാർത്യായനി പറഞ്ഞു. നാറാത്ത് സ്വദേശി ഇബ്രാഹിമിനെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി മോഷ്ടിച്ചത് മുക്കുപണ്ടമായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്; കച്ചമുറുക്കി സിപിഎം

ഡൽഹിയിൽ കോളെജ് വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം

രാജ്യവ്യാപക എസ്ഐആർ; ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ച പ്രഖ്യാപിക്കും

''സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണം നേടിയ 50 പേർക്കു പൊതു വിദ്യാഭ്യാസ വകുപ്പ് വീടുവച്ച് നൽകും'': വി. ശിവൻകുട്ടി

തെരച്ചിൽ ഒരു ദിവസം പിന്നിട്ടു; കോതമംഗലത്ത് പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല