വി.വി. രാജേഷ്

 
Kerala

തിരുവനന്തപുരം മേയർ വി.വി. രാജേഷ് അമെരിക്കയിലേക്ക്, എട്ട് ദിവസത്തെ സന്ദർശനം

ഫിലാഡൽഫിയയിൽ നടക്കുന്ന ഫോക്കാനോ സമ്മേളനത്തിൽ പങ്കെടുക്കാനാണ് സന്ദർശനം

Manju Soman

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് അമെരിക്കയിലേക്ക്. എട്ട് ദിവസത്തേക്കാണ് സന്ദർശനം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ മേയർ തന്നെയാണ് വിവരം പങ്കുവച്ചത്. ഫിലാഡൽഫിയയിൽ നടക്കുന്ന ഫോക്കാനോ സമ്മേളനത്തിൽ പങ്കെടുക്കാനാണ് സന്ദർശനം.

മേയറായി സത്യപ്രതിഞ്ജചെയ്ത ആദ്യ ദിവസങ്ങളിൽ അമെരിക്കൻ മലയാളി സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ച് ഫൊക്കാനോ ഭാരവാഹികൾ കോർപ്പറേഷൻ ഓഫീസിൽ എത്തിയിരുന്നു എന്നാണ് മേയർ ഫെയ്സ്ബുക്കിൽ കുറിച്ചത്. ടെക്സാസ്, വാഷിങ്ടൺ, ഡി.സി ന്യൂയോർക്ക്, ഹൂസ്റ്റൺ എന്നിവിടങ്ങളിലെ മലയാളി സമൂഹവുമായും, തിരുവനന്തപുരത്തുനിന്നുള്ള പ്രമുഖ വൃക്തികളുമായും ആശയവിനിമയം നടത്തും, ഒപ്പം വിവിധ സിറ്റികളിലെ മേയർമാരുമായും കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടുണ്ടെന്നും വി.വി. രാജേഷ് അറിയിച്ചു.

ന്യൂജേഴ്സിയിൽ നടക്കുന്ന നാമം അവാർഡ് നൈറ്റിലും മേയർ പങ്കെടുക്കും. തിരുവനന്തപുരം കോർപ്പറേഷന്‍റെ വികസന രംഗത്ത് അമെരിക്കൻ മലയാളി സമൂഹത്തിന്‍റെ സഹകരണവും, അനുഭവ സമ്പത്തും പ്രയോജനപ്പെടുത്താൻ ഈ യാത്ര സഹായിയ്ക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് വി.വി. രാജേഷ് പറഞ്ഞു. അമെരിക്കൻ സന്ദർശനം കഴിഞ്ഞ് പത്തിനാണ് മേയർ തിരിച്ചെത്തുക. ഈ ദിവസങ്ങളിൽ ഡെപ്യൂട്ടിമേയർ ജി.എസ്. ആശാനാഥിന്ന് മേയറുടെ ചുമതല കൈമാറി.

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു

കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങളിൽ ഏജന്‍റുമാർ; ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ‍്യാപിച്ച് കേന്ദ്രം

'ജയ് ശ്രീറാം' വിളികളോടെ മഹുവ മൊയ്ത്രക്ക് നേരെ മുട്ടയേറ്; പിന്നിൽ ബിജെപിയെന്ന് ആരോപണം