തലസ്ഥാനത്ത് കുടിവെള്ളത്തിനായി നെട്ടോട്ടമോടി ജനം  
Kerala

ഒരു തുള്ളി വെള്ളത്തിനായി നെട്ടോട്ടമോടി ജനം; തലസ്ഥാനത്ത് കുടിവെള്ളം മുട്ടിയിട്ട് 4 ദിവസം

തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിർത്തിവെച്ചത്

തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ളം മുട്ടിയിട്ട് 4 ദിവസം. നഗരത്തിലെ 45 വാർഡുകളാണ് കുടിവെള്ളക്ഷാമത്താൽ ബുദ്ധിമുട്ടിലായിരിക്കുന്നത്. മിക്ക വീടുകളിലും വാട്ടർ അതോറിറ്റി പൈപ്പ് വെള്ളം ശേഖരിക്കാൻ ടാങ്കുകൾ ഉണ്ടായിരുന്നതുകൊണ്ട് രണ്ടുദിവസം വലിയ പ്രതിഷേധങ്ങൾ ഉണ്ടായില്ല.

തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിർത്തിവെച്ചത് കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു. 48 മണിക്കൂ‍റിനുള്ളിൽ തീർക്കാൻ നിശ്ചയിച്ചിരുന്ന പൈപ്പ്‌ലൈൻ അലൈൻമെന്റ് മാറ്റുന്ന ജോലികൾ വിവിധ കാരണങ്ങളാൽ നീണ്ടു പോവുക‍യായിരുന്നു. പിടിപി നഗറിൽനിന്നുള്ള 700 എംഎം ഡിഐ പൈപ്പ് ലൈൻ, നേമം ഭാഗത്തേക്കുള്ള 500 എംഎം ജലവിതരണ ലൈൻ എന്നിവയുടെ അലൈൻമെന്‍റ് മാറ്റുന്ന ജോലികളാണ് നടക്കുന്നത്. ഇന്ന് വൈകിട്ടോടെ സ്ഥിതി സാധാരണ നിലയിലേക്ക് എത്തുമെന്നാണ് അധികൃതർ പറയുന്നത്.

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ