തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടി എടുക്കുമെന്നാണ് തന്‍റെ വിശ്വാസമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
രാഹുലിനെതിരെ വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തുന്ന നടപടി എടുത്തേ മതിയാകൂ യെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് കടുത്ത നടപടിയിലേക്ക് പോകാതിരിക്കാന്‍ സാധ്യമല്ല എന്നാണ് നിലപാടെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.