മന്ത്രി വി.ശിവന്‍കുട്ടി

 
file image
Kerala

''ആര് മത്സരിച്ചാലും തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിന് സ്വന്തം'': വി. ശിവന്‍കുട്ടി

ബിജെപി - യുഡിഎഫ് രഹസ്യധാരണ നടക്കുന്നു

Jisha P.O.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ശബരിനാഥനല്ല രമേശ് ചെന്നിത്തലയോ വി.ഡി. സതീശനോ മത്സരിച്ചാലും ജയം എൽഡിഎഫിന് തന്നെയായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി - യുഡിഎഫ് ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലയിടത്തും ബിജെപി - യുഡിഎഫ് ധാരണാചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റ നേതൃത്വത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഇത് തന്നെയാണ് എൽഡിഎഫ് മികച്ച വിജയം കൈവരിക്കാൻ കഴിയുമെന്ന് പറയാൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി