File Image
File Image 
Kerala

'ഇതിലും വലിയ ഭീഷണികള്‍ കണ്ടിട്ടുണ്ട്..'; എല്‍ഡിഎഫ് പ്രതിഷേധങ്ങളെ പരിഹസിച്ച് ഗവര്‍ണര്‍

തൊടുപുഴ: തനിക്കെതിരായ എല്‍ഡിഎഫ് പ്രതിഷേധങ്ങളെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിലും വലിയ ഭീഷണികള്‍ കണ്ടിട്ടുണ്ടെന്ന് ആരീഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 5 തവണ തനിക്കുനേരെ വധശ്രമം നടന്നിട്ടുണ്ടെന്നും അന്ന് മുപ്പത്തിയഞ്ചാം വയസില്‍ ഭയപ്പെട്ടിട്ടില്ല പിന്നയെല്ലേ ഇപ്പോഴെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനാണ് ഗവർണർ എത്തിയത്‌. ഭൂനിയമ ഭേദഗതി ബില്ലിൽ 3 തവണ സർക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ല. തന്നെ സമ്മർദ്ദപ്പെടുത്തി കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കാന്‍ താൻ റബ്ബർ സ്റ്റാമ്പ് അല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പെടാത്ത ഗവർണർക്കെതിരെ ഇടുക്കിയിലെ ഇടതുമുന്നണി പ്രവർത്തകർ രാജഭവനിലേക്ക് മാർച്ച് നടത്തുമ്പോഴാണ് ഗവർണർ തൊടുപുഴയിലെത്തിയത്. അതേസമയം, ഗവര്‍ണര്‍ വേദിയില്‍ നിന്ന് മടങ്ങുന്നതിനിടെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കാറിന്റെ ഗ്ലാസ് തുറന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ ഗവര്‍ണര്‍ കൈവീശി. കനത്ത പൊലീസ് സുരക്ഷയിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഞ്ചിടത്ത് കരിങ്കൊടി കാണിക്കുകയും പ്രതിഷേധ ബാനര്‍ ഉയര്‍ത്തുകയും ചെയ്തു.

മോദിയുടെ ആകെ ആസ്തി 3 കോടി രൂപ; ഭൂമിയില്ല, വീടില്ല, കാറില്ല

ഡ്രൈവിങ് സ്കൂൾ ഉടമകളുടെ യോഗം വിളിച്ച് ഗതാഗത മന്ത്രി

സുശീൽ കുമാർ മോദിക്ക് അന്ത്യാഞ്ജലി

പതഞ്ജലി കേസ്: ഐഎംഎ പ്രസിഡന്‍റിന് രൂക്ഷ വിമർശനം

ഗാസയിൽ ഇന്ത്യയുടെ മുൻ സൈനികൻ കൊല്ലപ്പെട്ടു