കെ. മുരളീധരൻ

 
Kerala

സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ

വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫിസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

നീതു ചന്ദ്രൻ

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് മൂന്നു ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. വെള്ളി, ശനി, ഞയർ ദിവസങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫിസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

ജില്ലാ മെഡിക്കൽ ഓഫിസർമാർ, കലക്റ്റർമാർ എന്നിവരുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ അവലോകന യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.

മഴക്കാല പൂർവ ശുചീകരണത്തിൽ പോരായ്മകളുള്ളതിനാലാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർ‌ധിച്ചു വരുന്ന സാഹചര്യത്തിലാണ് നീക്കം. ഡെങ്കി പനി പ്രതിരോധ നടപടികളും ഊർജിതമാക്കും.

Get updates on WhatsApp

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ