Kerala

തൃശൂരിൽ ആഫ്രിക്കന്‍ പന്നിപ്പനി; 450 ഓളം പന്നികളെ കൊന്നൊടുക്കും

ഫാമിലെ 18-ഓളം പിന്നകൾ കഴിഞ്ഞ ദിവസം ചത്തിരുന്നു.

MV Desk

തൃശൂർ: പാണഞ്ചേരി താളിക്കോട് ഫാമുകളിലെ പന്നികളിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ 18-ഓളം പിന്നകൾ കഴിഞ്ഞ ദിവസം കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 450 ഓളം പന്നികളെ കൊന്നൊടുക്കും.

വിശദമായ പരിശോധനയ്ക്കായി കൂടുതൽ സാമ്പിളുകൾ ബെംഗളൂരു ലാബിലേക്ക് അയച്ചു. പരിശീലനം ലഭിച്ച 2 ബുച്ചർമാർ ഉൾപ്പടെ 2 ടീമുകളെയാണ് പന്നയെ കൊലപ്പെടുത്താന്‍ നിയോഗിച്ചിരുക്കുന്നത്.

പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകാന്‍ പാണഞ്ചേരി മൃഗാശുപത്രി അസി. പ്രോജക്‌ട് ഓഫീസർ, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടർ, മറ്റ് ജീവനക്കാർ എന്നിവരടങ്ങുന്ന 2 റാപ്പിഡ് റെസ്പോൺസ് ടീമുകളേയും സജ്ജമാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെ തകർത്ത് മരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടി; സിപിഐയെ മുഖ‍്യമന്ത്രി പറ്റിച്ചെന്ന് സതീശൻ

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ