സ്ഫോടനത്തിൽ മരിച്ച 3 പേരെ തിരിച്ചറിഞ്ഞു; മറ്റുള്ളവർക്കായി ഡിഎൻഎ പരിശോധന നടത്തും

 
Kerala

സ്ഫോടനത്തിൽ മരിച്ച 3 പേരെ തിരിച്ചറിഞ്ഞു; ചൊവ്വാഴ്ചത്തെ പരിശോധന അവസാനിപ്പിച്ചു

ബുധനാഴ്ച രാവിലെ വീണ്ടും പരിശോധന പുനരാരംഭിക്കും

Namitha Mohanan

തൃശൂർ: തൃശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉ​ഗ്ര സ്ഫോടനത്തിൽ മരിച്ച 3 പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ സ്വദേശി സുദർശൻ (54) , പാലക്കാട് കുമരനല്ലൂർ സ്വദേശി വാസുദേവൻ (54) , തൃശൂർ കുണ്ടന്നൂർ സ്വദേശി സുവിൻ (40) എന്നിവരാണ് മരിച്ചത്.

അതേസമയം, അപകടസ്ഥലത്തെ ചൊവ്വാഴ്ചത്തെ പരിശോധന അവസാനിപ്പിച്ചു. ബുധനാഴ്ച രാവിലെ വീണ്ടും പരിശോധന പുനരാരംഭിക്കും. മരിച്ച മറ്റുള്ളവരെ കണ്ടെത്തുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് കലക്റ്റർ അറിയിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിൽ പരുക്കേറ്റ 13 പേരുടെ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. മുണ്ടത്തിക്കോട് സ്വദേശികളായ ബാബു (57), സുഭദ്ര (68), അനിത (50), അഖിൽ (30), പഴയന്നൂർ സ്വദേശി വിദ്യ കുമാർ (48), രജീഷ് (40), വിഷ്ണു (30), പ്രവീൺ (45) ബാബു (56)- , സതീഷ് വേലൂർ സ്വദേശി സാജൻ (38) , ഹരി (40) -, ഭവാനി (65), സുന്ദരൻ (46) എന്നിവർക്കാണ് അപകടത്തിൽ പരുക്കുപറ്റിയത്.

വെടിക്കെട്ട് പുരയിലെ സ്ഫോടനം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കലക്റ്റര്‍

അങ്കമാലിയിൽ വൻ ലഹരി വേട്ട; 62 കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി പിടിയിൽ

കോഴിക്കോട്ട് നാലു വയസുകാരനെ തെരുവ് നായ കടിച്ചു കീറി; പിന്നാലെ നായയെ ചത്ത നിലയിൽ കണ്ടെത്തി

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂർ ക്ഷേത്ര ദര്‍ശനം നടത്തിയ ദൃശ്യം പകര്‍ത്തിയ സംഭവം; മാധ്യമപ്രവർത്തകനെതിരേ നിയമ നടപടിക്ക് ദേവസ്വം

വെടിക്കെട്ട് പുരയിലെ സ്ഫോടനം: രക്ഷാപ്രവർത്തനത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ