വഴിവെട്ടി നടത്തിയ രക്ഷാപ്രവർത്തനം

 
Kerala

വഴിവെട്ടി നടത്തിയ രക്ഷാപ്രവർത്തനം

40 പേരാണ് വെടിപ്പുരകളില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം

Namitha Mohanan

തൃശൂർ: വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്ത് നാട്ടുകാര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും എത്തിച്ചേരാനാകാത്തതാണ് ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചു. അപകടസ്ഥലത്തേക്ക് ആംബുലന്‍സുകൾക്കും രക്ഷാപ്രവര്‍ത്തകർക്കും ഏറെ വൈകിയാണ് എത്താനായത്. സംഭവസ്ഥലത്തെത്താൻ പൊലീസും ഫയർഫോഴ്സും വളരെയധികം ബുദ്ധിമുട്ടി.

ജെസിബി ഉള്‍പ്പെടെയുള്ളവ സ്ഥലത്തെത്തിച്ച് വഴി നിര്‍മിച്ചതിനെ തുടർന്നാണ് രക്ഷാപ്രവര്‍ത്തന വാഹനങ്ങൾക്ക് സഞ്ചരിക്കാനായത്. സമീപത്തെ പറമ്പുകളിലെല്ലാം ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയിലാണ്. രണ്ട് വലിയ സ്ഫോടനമാണ് ആദ്യം കേട്ടത്. കിലോമീറ്ററുകളോളം അകലേയ്ക്ക് സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. ഭൂകമ്പമാണെന്നായിരുന്നു ആദ്യം നാട്ടുകാര്‍ കരുതിയത്. പിന്നീട് പുകയുയര്‍ന്നതോടെയാണ് അപകടമാണെന്ന് തിരിച്ചറിഞ്ഞത്.

40 പേരാണ് വെടിപ്പുരകളില്‍ ഉണ്ടായിരുന്നത്. ഗുരുതര പൊള്ളലേറ്റവരെ ഗവ. മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റു ചിലരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശരീരഭാഗങ്ങള്‍ അറ്റ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ളവർക്ക് 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.

വെടിക്കെട്ട് പുരയിലെ സ്ഫോടനം: രക്ഷാപ്രവർത്തനത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ

ഇടുക്കിയിൽ ഇടിമിന്നലേറ്റ് ഒരു മരണം

"രക്ഷപെടാൻ കിട്ടിയത് സെക്കന്‍റുകൾ മാത്രം, തൊട്ടുപിന്നിൽ വലിയ തീഗോളം": പ്രതികരിച്ച് തൊഴിലാളി

വെടിക്കെട്ട് പുരയിൽ സ്ഫോടനം: തീ അണയ്ക്കാൻ റോബോട്ട്

തൃശൂർ പൂരം ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയിൽ സ്ഫോടനം; 12 പേർ മരിച്ചു