Kerala

തൃശൂർ മാനേജ്മെന്‍റ് അസോസിയേഷൻ പുരസ്‌കാരം എ എൽ ബിന്ദുവിന്

ണപ്പുറം ഫിനാൻസിനെ ഇന്ത്യയിലെ മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനമാക്കിയതിൽ ബിന്ദു നിർവഹിച്ച പങ്കു കണക്കിലെടുത്താണ് ഈ അവാർഡ്

തൃശൂർ: മികച്ച വനിത മാനേജർക്കുള്ള ഈ വർഷത്തെ തൃശൂർ മാനേജ്മെന്‍റ് അസോസിയേഷൻ പുരസ്‌കാരം മണപ്പുറം ഫിനാൻസ് പ്രസിഡന്‍റും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ എ എൽ ബിന്ദുവിന്. മണപ്പുറം ഫിനാൻസിനെ ഇന്ത്യയിലെ മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനമാക്കിയതിൽ ബിന്ദു നിർവഹിച്ച പങ്കു കണക്കിലെടുത്താണ് ഈ അവാർഡ്.

ഈ മാസം 25ന് തൃശൂർ മാനേജ്മെന്‍റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വുമൺ ഇൻ ബിസിനസ് കോൺക്ലേവിൽ വെച്ച് റവന്യു മന്ത്രി കെ രാജൻ പുരസ്‌കാരം സമ്മാനിക്കും. 1998 മുതൽ മണപ്പുറം ഫിനാൻസിൽ പ്രവർത്തിച്ചുവരുന്ന ബിന്ദു മണപ്പുറം ഫിനാൻസിനെ ഇന്ത്യയിലെ മികച്ച ധനകാര്യ സ്ഥാപനമാക്കിയതിൽ പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ട്. ചാലക്കുടി അന്നനാട് സ്വദേശിനിയാണ്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ